0%

Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]

Author : Jon Snow Read All Parts 18.7K

ഒന്ന് ശെരിയാക്കട്ടെ , ഇതിപ്പൊ കോടതിയിൽ എങ്ങിനാ , എത്ര ദിവസാണെന്നൊന്നും അറിയില്ലല്ലൊ ഞാൻ ഉടനെ എന്തായാലും വരാം അമ്മേ "

" ആ ശെരി മോളെ നിൻ്റെ സൗകര്യം പോലെ ചെയ് "

" ആ അമ്മേ ഒരു കാര്യം , ഞാൻ കുറച്ച് പൈസ ഇടുന്നുണ്ട് , അവളുടെ കയ്യിൽ ഒന്നും ഉണ്ടാവില്ല അതെടുത്ത് ഒന്ന് കൊടുത്തേക്കണെ "

" ആ നി അയക്ക് അതവൾക്ക് ഒരു സഹായം ആകും ,ആയ കാലത്ത് ഒരുപാട് സഹായിച്ചവരല്ലെ "

"ഓക്കെ അമ്മെ ഞാൻ വയ്ക്കുവാ "

സ്നേഹ കോൾ കട്ട് ചെയ്തു. അവൾ കണ്ണുകളടച്ച് കിടന്നു. പുസ്തകത്താളുകൾ മറിയും പോലെ അവളുടെ ഓർമകൾ വർഷങ്ങൾക്ക് പുറകിലേക്ക് സഞ്ചരിച്ചു. ജെസ്സിയുടെ വീട് തൻ്റെ വീടിന് തൊട്ടടുത്താണ് കുഞ്ഞിക്കാലം മുതലെ ഒരുമിച്ച് കളിച്ച് വളർന്ന ഉറ്റ സുഹൃത്തുക്കൾ. അവർ മാത്രമല്ല സ്നേഹയുടെ അച്ഛനും ജെസ്സിയുടെ അച്ഛനും അങ്ങിനെ തന്നെ പണ്ടു മുതലേ ഉറ്റ ചങ്ങാതിമാർ . കെ എസ് ആർ ടി സി താൽക്കാലിക ജീവനക്കാരായിരുന്നു.

അല്ലലില്ലാതെ കഴിഞ്ഞു പോയിരുന്ന കുടുംബം. ആകസ്സ്മികമായിരുന്നു സ്നേഹയുടെ അച്ഛൻ്റെ മരണം അന്നവൾ എട്ടാം ക്ലാസിൽ പഠിക്കുന്നു. അത് അവളുടെ കുടുംബത്തെ തന്നെ തകർത്ത് കളഞ്ഞു. അന്നു മുതൽ അവർക്ക് ഒരു താങ്ങായി നിന്നത് ജെസ്സിയുടെ കുടുംബം ആണ്.

അവളുടെ സ്വന്തം അച്ഛൻ്റെ സ്ഥാനത്ത് നിന്ന് ജെസ്സിയെപ്പോലെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് ചെയ്തതും പഠിപ്പിച്ചതും ജെസ്സിയുടെ കൂടെ നേഴ്സിങ്ങിനയച്ചതും എല്ലാം പപ്പയായിരുന്നു. ജെസ്സിയുടെ അച്ഛനെ പപ്പയെന്ന് തന്നെയാണ് അവളും വിളിച്ചിരുന്നത്. നേഴ്സിംഗ് പഠനം

💬 Comments

View all comments