Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]
പൂർത്തിയാക്കി നാട്ടിൽ ഒരു പ്രമുഖ ആശുപത്രിയിൽ രണ്ടു പേരും ജോലി ചെയ്യുന്ന സമയത്താണ് സ്നേഹയുടെ കല്ല്യാണം കഴിയുന്നത്.
അത് പപ്പയെ തകർത്തു കളഞ്ഞിരുന്നു പിന്നെ സ്നേഹയോട് ആള് മിണ്ടിയിട്ടില്ല , ഒരുപാട് തവണ അവൾ ക്ഷമ ചോദിച്ച് സമീപിച്ചെങ്കിലും ആള് ക്ഷമിക്കാൻ കൂട്ടാക്കിയില്ല. അത്രയ്ക്കേറെ അവളെ അയാൾ സ്നേഹിച്ചിരുന്നു തൻ്റെ മകളെ പോലെ. പിന്നെ തൻ്റെ ജീവിതം മാറി മറിഞ്ഞു താൻ അബുദാബിയിലെത്തി.
നാളുകൾക്ക് ശേഷം പിന്നെ സ്നേഹ അറിയുന്നത് സ്ട്രോക്ക് വന്ന് കിടപ്പിലായ പപ്പയെപ്പറ്റി ആയിരുന്നു. ആ സമയത്ത് തന്നെയാണ് ജെസ്സി വർക്ക് ചെയ്തിരുന്ന ഹോസ്പിറ്റലിൽ തന്നെ കയറിപ്പിടിച്ച ഡോക്ടറെ തല്ലിയതിന് ജെസ്സിയുടെ ജോലി നഷ്ടമായത് ആ ഒരു കാരണം കൊണ്ട് തന്നെ വേറൊരിടത്തും ജോലി കിട്ടാതെയുമായി.
മൊത്തം പറഞ്ഞാൽ ആ കുടുംബം നശിച്ചു. പക്ഷെ താൻ കണ്ടതിൽ വെച്ച് ഏറ്റവും ബോൾഡായ ആളായിരുന്നു ജെസ്സി. കിട്ടുന്ന പണിയെടുത്ത് അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബത്തെ അവൾ പോറ്റി. പക്ഷെ എല്ലായിടത്തും അവളെ കൊത്തിപ്പറിക്കാൻ കഴുക കൂട്ടം വട്ടമിട്ടു.
ഓരോ പ്രാവശ്യവും അവളതിനെ ശക്തമായി തന്നെ പ്രതിരോധിച്ചു പിന്നെ അതിൻ്റെ പ്രശ്നങ്ങൾ , ആകെ ഉള്ള കൂട്ടുകാരിയായ തന്നിൽ നിന്ന് പോലും സഹായം കൈപ്പറ്റാൻ അവൾ വിസമ്മതിച്ചു. ഒടുവിൽ തൻ്റെയും പപ്പയാണ് എന്ന വാചകത്തിൽ അവൾ വീണു എല്ലാ മാസവും അത്യാവശ്യം ഒരു തുക സ്നേഹ എത്തിച്ചിരുന്നു അവർക്ക് വേണ്ടി , ജെസ്സി ഇപ്പോഴും അവർക്ക് വേണ്ടി പോരാടുവാണ്.
സ്നേഹയുടെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു, പപ്പയെ കാണണം അമ്മ പറഞ്ഞ പോലെ ഒരുപക്ഷെ തന്നെ കാണാനുള്ള
💬 Comments
View all comments