0%

Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]

Author : Jon Snow Read All Parts 18.7K

ആഗ്രഹം കാരണം ജീവൻ പിടിച്ചു നിർത്തുന്നതാണെങ്കിലൊ. സ്നേഹയുടെ ഉള്ള് വേദന കൊണ്ട് വിങ്ങി, കണ്ണുകളിലൂടെ ധാര ധാരയായി കണ്ണുനീർ പ്രവഹിച്ചു.

കുറച്ച് നേരം അവളങ്ങിനെ തന്നെ കിടന്നു.

"സ്നേഹെ ..... സ്നേഹെ കതക് തുറന്നെ "

ആര്യയായിരുന്നു. സ്നേഹ മെല്ലെ കണ്ണുകൾ തുടച്ച് കതക് തുറന്നു.

" നീ എന്താ കരയുകയായിരുന്നൊ "

"ഹേയ് ഇല്ല ചേച്ചി കണ്ണിലെന്തോ പൊടി വീണു ഞാനത് തുടയ്ക്കുവായിരുന്നു ,ചേച്ചി ഇതെവിടെ പോകുന്നു. "

" ടീ ഹോസ്പിറ്റലിൽ നിന്ന് അങ്കിൾ വിളിച്ചിരുന്നു നമ്മുടെ ടോമിച്ചായന് സീരിയസ് ആണെന്ന് പറ്റുമെങ്കിൽ ഫ്ലാറ്റിലൊന്ന് പോയി എന്താ കണ്ടീഷനെന്ന് നോക്കാൻ പറഞ്ഞു, പാവം ഇങ്ങിനെ അനുഭവിക്കാതെ അങ്ങ് മരിച്ചാൽ മതിയായിരുന്നു "

"നിക്ക് ചേച്ചി ഞാനും വരാം ഇത്രയും ദൂരം ഒറ്റയ്ക്ക് പോകണ്ടെ "

"ഹേയ് വേണ്ട നിനക്ക് വയ്യാത്തതല്ലെ ,ഞാൻ ഒറ്റയ്ക്ക് പോയിട്ട് വരാം , ജെയ്സൻ ഇവിടുണ്ടാവും നി ഉച്ചയ്ക്കൊന്നും ഉണ്ടാക്കാൻ നിക്കണ്ട ഞാൻ വന്നിട്ട് പുറത്ത് പോകാം , പിന്നെ ചെറുക്കനെ നീ കൊന്നേക്കരുത് കേട്ടൊ ,എനിക്കാകെ അവനേ ഉള്ളൂ... "

"ഒന്ന് പോ ചേച്ചി "

സ്നേഹ നാണത്തോടെ ആര്യയെ കെട്ടിപ്പിടിച്ചു.

"ശെരിയെടി എന്നാപിന്നെ ഞാൻ പോയിട്ട് വരാം "

" ആ ഓക്കെ "

ആര്യ താക്കോലുമെടുത്ത് ധൃതിയിൽ പുറത്തേക്ക് പോയ്. സ്നേഹ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. അവൾ വീണ്ടും കിടക്കയിലേക്ക് ചരിഞ്ഞു. ഓരോന്ന് ആലോചിച്ച് കിടന്ന് എപ്പഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. സമയം വളരെ വേഗം നീങ്ങിക്കൊണ്ടിരുന്നു.

കതകിലെ തട്ടു കേട്ടാണ് സ്നേഹ ഉറക്കം ഉണർന്നത്

💬 Comments

View all comments