0%

Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]

Author : Jon Snow Read All Parts 18.7K

, മൊബൈലെടുത്ത് സമയം നോക്കി

"ദൈവമേ മൂന്ന് മണിയൊ , ഞാനെന്ത് ഉറക്കമാ ഉറങ്ങിയത് , ആര്യേച്ചി വന്നിട്ടുണ്ടാവും "

വീണ്ടും കതകിലെ തട്ട് കേട്ടു

"ആ ഇതാ വരുന്നു'"

അവൾ അലങ്കോലമായിക്കിടന്ന മുടി വാരിക്കെട്ടിക്കൊണ്ട് ബെഡിൽ നിന്നെണീറ്റു കതക് തുറന്നു. ജെയ്സനായിരുന്നു പുറത്ത് ,

"എന്ത് ഉറക്കമാണിത് , എത്ര നേരമായി വിളിക്കുന്നു. എന്താ .... എന്തുപറ്റി വയ്യേ....? "

" ആ നല്ല തല വേദന ..ആര്യേച്ചി എവിടെ ?"

ജെയ്സൻ മെല്ലെ കൈ അവളുടെ നെറ്റിയിൽ വച്ചു നോക്കി.

" ശെരിയ നല്ല ചൂടുണ്ടല്ലൊ , ആര്യ വന്നിട്ടില്ല ആ പുള്ളിക്കാരനെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്തൂന്ന് പറഞ്ഞു , പിന്നെ തന്നെ വിളിച്ചിരുന്നു , താൻ കോളെടുത്തില്ലാന്നും "

" ആണോ ഞാനറിഞ്ഞില്ലട ഉറങ്ങിപ്പോയി , നി വല്ലതും കഴിച്ചായിരുന്നൊ , ഉച്ചയ്ക്ക് ചേച്ചി വന്നിട്ട് പുറത്തു പോയി കഴിക്കാന്ന് പറഞ്ഞിരുന്നതുകൊണ്ട് ഞാനൊന്നും ഉണ്ടാക്കിയിട്ടില്ല "

"ഹേയ് അതൊക്കെ ഞാൻ സെറ്റാക്കി താൻ ഫ്രഷായിട്ട് വാ ഫുഡ് കഴിക്കാം "

"നീ വാങ്ങിയോ നിനക്കൊന്ന് വിളിക്കാൻ പാടില്ലായിരുന്നൊ ... "

" അതെന്ത ഞാൻ വാങ്ങിയത് താൻ കഴിക്കില്ലാന്നുണ്ടൊ ,"

" അങ്ങിനല്ലട മണ്ടാ നിനക്ക് ഇവിടെ അങ്ങിനെ പരിചയം ഇല്ലാത്തതല്ലെ അതു കൊണ്ട് പറഞ്ഞത "

" ആ അതൊക്കെ കണ്ടു പിടിച്ചു , താനൊന്ന് ഫ്രഷായി വരാവോ വിശന്നിട്ട് കണ്ണു കാണുന്നില്ല മനുഷ്യന് "

" ഓഹ് ശെരി സാർ രണ്ട് മിനിട്ട് ഇതാ വരുന്നു. "

അവൾ അവനെ

💬 Comments

View all comments