Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]
കളം നിറഞ്ഞു , എങ്കിലും അവൻ്റെ കാര്യങ്ങളും ഇഷ്ടങ്ങളും ചോദിച്ചറിയാൻ അവൾ ഒരു പ്രത്യേക താൽപര്യം കാണിച്ചു.
എവിടൊക്കെയൊ അവൾ ആഗ്രഹിച്ചിരുന്ന ഒരു പുരുഷനാണ് തൻ്റെ മുന്നിലിരുന്ന് സംസാരിക്കുന്നതെന്ന് അവൾ തിരിച്ചറിയുകയായിരുന്നു, അവൻ പൊതുവേ അവളുടെ പേഴ്സണൽ കാര്യങ്ങൾ ചോദിക്കാതെ പക്വതയോടെ സംസാരിച്ചത് ശെരിക്കും അവളെ അദ്ഭുപ്പെടുത്തി. അവർക്കിടയിൽ പെട്ടെന്നു തന്നെ ഒരു ആത്മബന്ധം ഉടലെടുത്തു.
ടിക്കറ്റ് കാണിച്ച് അവൻ വിമാനത്തിലേക്ക് കയറി, ആദ്യമായി കേറുന്ന ടെൻഷനും , നാട് വിട്ട് പോകുന്ന സങ്കടവും എല്ലാം കൂടി അവൻ്റെ മുഖമാകെ ഇരുണ്ടു. വിമാനത്തിലുള്ളിൽ കയറി ടിക്കറ്റ് കാണിച്ചു. പുറകിലേക്കാണ് സീറ്റ് എയർ ഹോസ്റ്റസ് പുറകിലേക്ക് ചൂണ്ടി പറഞ്ഞു, വിൻഡോ സീറ്റ് ആണ്. അവൻ പുറകിലേക്ക് നടന്ന് ലഗേജ് വച്ച് സീറ്റിലേക്കിരുന്നു.
പെട്ടെന്നാണ് അവളെ ഓർത്തത് അവൻ പതിയെ അവളെ തിരഞ്ഞു, അവൻ്റെ കണ്ണുകൾ എല്ലായിടവും പരതി . ഫ്ലൈറ്റിന് മുന്നിലിരുന്ന് അവൾ അവനെ കൈ ഉയർത്തി കാണിച്ചു തിരിച്ച് അവനും അതാവർത്തിച്ചു. പിന്നെ തിരിഞ്ഞ് സീറ്റിലിരുന്ന് പുറത്തെ കാഴ്ചകൾ കണ്ടിരുന്നു , അവൻ ഇടയ്ക്ക് അവളെ നോക്കി ആര്യ തിരിഞ്ഞ് അവനെ തന്നെ നോക്കുന്നുണ്ട്.
അവളുടെ മുഖത്ത് ഒരു വിഷാദം നിഴലിക്കുന്ന പോലെ അവൻ വീണ്ടും പുറത്ത് നോക്കി ഇരുന്നു കുറച്ച് കഴിഞ്ഞ് അവളെ നോക്കി അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് എണീറ്റ് എയർ ഹോസ്റ്റസിനോട് എന്തോ പറഞ്ഞു അവനെ ചൂണ്ടിക്കാട്ടി.
എയർ ഹോസ്റ്റസ് പതിയെ നടന്നു വന്ന് എൻ്റെ അടുത്തിരുന്ന അമ്മയോട് ചെവിയിൽ എന്തോ പറഞ്ഞു, അമ്മ എന്നെ നോക്കി ചിരിച്ചിട്ട് എഴുന്നേറ്റു കാബിനിൽ നിന്നും
💬 Comments
View all comments