0%

Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]

Author : kkstories Read All Parts 12.6K

ഹസ്ബൻഡ്.."

അവൻ അവളുടെ നെറുകയിലെ സിന്ദൂരം നോക്കി ചോദിച്ചു.

" ഉണ്ടായിരുന്നു ഇന്ന് രാവിലെ വരെ "

അത്രയും മാത്രം പറഞ്ഞ് അവൾ നിർത്തി , അവളുടെ കണ്ണുകൾ നിറഞ്ഞത് അവൻ ശ്രദ്ധിച്ചു. അവൻ വേറൊന്നും ചോദിക്കാനും പോയില്ല. ഭക്ഷണം കഴിഞ്ഞ് കൈ കഴുകുന്നതിനിടയിൽ അവൾ ടിഷ്യു വെള്ളം നനച്ച് നെറുകയിലെ സിന്ദൂരം മാക്കുന്നത് കണ്ട് എന്തൊക്കെയോ ചോദിക്കണമെന്ന് അവന് ഉണ്ടായിരുന്നു.

പക്ഷെ അവൻ ഒന്നും മിണ്ടിയില്ല പിന്നെ അവൾ താലി മാല കയ്യിലെടുത്ത് അതിലേക്ക് നോക്കി അങ്ങിനെ തന്നെ നിന്നു, കണ്ണുകളിൽ ഒളിപ്പിച്ചിരുന്ന കണ്ണുനീർ മഴത്തുള്ളി കണക്കെ കവിളുകളിൽ നീർച്ചാൽ പടർത്തി.

അവൻ ഒന്നും മിണ്ടാതെ പുറത്തിറങ്ങി ബിൽ പേയ്മെൻ്റ് ചെയ്ത് അവിടെ വെയിറ്റ് ചെയ്തു , കുറച്ച് കഴിഞ്ഞ് കരഞ്ഞു കലങ്ങിയ കണ്ണും ഒരു ചെറു പുഞ്ചിരിയുമായി ആര്യ അവനടുത്തേക്ക് വന്നു , കയ്യിൽ എന്തോ ഒന്ന് മുറകെ പിടിച്ചിരുന്നു. അവളുടെ കഴുത്തിലെ ശൂന്യത അത് താലിമാലയാണെന്ന് അവന് മനസ്സിലായി.

" ഡോ താൻ പെയ്മെൻ്റ് കൊടുത്തോ. ഞാനല്ലെ ഓർഡർ ചെയ്തത് "

"അത് സാരമില്ല , ഇന്ത്യൻ മണി ദുബായിക്ക് കൊണ്ടുപോയി ഞാനെന്ത് ചെയ്യാനാ "

"എന്നാലും അത് ശെരിയായില്ല "

അവളുടെ പരിഭവം കേട്ടു നിൽക്കാതെ അവൻ ഫ്ലൈറ്റ് അനൗൺസ്മെൻ്റ് കേട്ട് അങ്ങോട്ടേക്ക് നടന്നു പുറകേ അവളും .

ഫ്ലൈറ്റിൽ കയറുന്നതിന് മുന്നെ കിട്ടിയ സമയം മുഴുവനും അവർ പരസ്പരം കൂടുതൽ പരിജയപ്പെട്ടു. അവൻ കുടുതലും തൻ്റെ സുഹൃത്തക്കളെപ്പറ്റിയും വീട്ടുകാരെപ്പറ്റിയുമൊക്കെ വാ തോരാതെ സംസാരിച്ചു ആര്യ തൻ്റെ ജോലിയും വിദേശ ജീവിതവുമൊക്കെയായി

💬 Comments

View all comments