Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]
, തനിക്കെന്താ വേണ്ടത് അവനെ നോക്കി അവൾ ചോദിച്ചു "
അവൻ മെനുവിലേക്ക് നോക്കി ഒരു ചായ നൂറ്റി മുപ്പത് , ഒന്നും വേണ്ട എന്ന മട്ടിൽ അവളെ നോക്കി
" ഓക്കെ മാക്ക് ഇറ്റ് ടൂ ഈച്ച് "
അവനെ നോക്കാതെ അവൾ നേരെ വാഷ് റൂമിലേക്ക് പോയി . അവൻ മൊത്തം കൂട്ടി നോക്കി ആയിരത്തി അറുനൂറ് ശേഷം പേഴ്സ് ഒന്നു കൂടി തുറന്ന് നോക്കി രണ്ടായിരം ഇണ്ട് അവനൊന്ന് നെടുവീർപ്പെട്ടു. ശേഷം അവൾക്ക് പുറകേ പോയ് കൈ കഴുകി അവൾക്കൊപ്പം ഇരുന്നു.
" അല്ലാ തൻ്റെ പേരെന്ത , എവിടാ താമസം ?"
"ജെയ്സൺ , തിരുവനന്തപുരത്താണ് , ഇപ്പൊ ഒരു ജോലി കിട്ടി ദുബായിക്ക് പോകുവാണ് ... ഇയാൾടെ.....! ബാക്കി എന്തു കൊണ്ടോ അവൻ ചോദിച്ചില്ല "
"എൻ്റെ പേര് ആര്യ , അബുദാബിയിലാണ് ഡോക്ടർ ആണ് , താൻ ഒറ്റയ്ക്കാണോ പോകുന്നെ ഫാമിലി ..? "
"ഫാമിലി അച്ഛൻ , അമ്മ , അനിയത്തി അവളുടെ കല്ല്യാണം കഴിഞ്ഞു , പിന്നെ ഒരു അനുജൻ "
" അപ്പൊ ഇയാൾട ഫാമിലി " അവൾ ചെറിയൊരു ആകാംഷയോടെ ചോദിച്ചു
" ഇല്ല കല്ല്യാണം കഴിച്ചിട്ടില്ല... "
" ഇയാളെ കണ്ടാൽ അത്യാവശ്യം , പ്രായമൊക്കെ ഇണ്ടല്ലൊ , പിന്നെന്തുപറ്റി "
" ഹേയ് നമുക്കായിട്ട് ഒരാളെ കിട്ടിയില്ല... , അവിടെ ആരൊക്കെ ഇണ്ട് "
" അച്ഛൻ , അമ്മ , അനിയൻ .... !"
" അപ്പൊ ...
💬 Comments
View all comments