Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]
പ്രവാസത്തിലേക്ക് , അവൻ വിൻഡോയിലൂടെ താഴേക്ക് നോക്കി കാഴ്ചകൾ ചെറുതായി ചെറുതായി വരുന്നു ഒടുവിൽ അത് ഒരു തുരുത്ത് മാത്രമായി മാറുന്നു അവിടെ തൻ്റെ പ്രീയപ്പെട്ടവർ ഓരോരുത്തരും ഇണ്ടെന്നത് അവൻ്റെ കണ്ണ് നനയിച്ചു.
അവൻ്റെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീർ പതിച്ചത് അവളുടെ കയ്യിലേക്കായിരുന്നു . അവൾ അവനെ ഒന്നു നോക്കുക മാത്രമേ ചെയ്തുള്ളു, പിന്നെ ഒന്നും പറയാതെ അവൻ്റെ തോളിലേക്ക് ചാരി കിടന്നു. ഒരു ദിവസം അവളും ഇത് തരണം ചെയ്തിരുന്നു അതുകൊണ്ട് തന്നെ അവൾക്കവനെ മനസ്സിലാക്കാൻ കഴിയുമായിരുന്നു.
കുടുംബത്തിനേയും കൂട്ടുകാരെയൊമൊക്കെ അത്രയ്ക്കും അവൻ സ്നേഹിക്കുന്നുണ്ട് എന്നത് അവളിൽ ഒരു പുഞ്ചിരി വിടർത്തി സമയം ഒത്തിരി കടന്നു പോയിട്ടും അവർ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല അവൾ അവനെ ഇറുക്കി പിടിച്ചു എന്തുകൊണ്ടോ അവൻ ഒരു കാന്തം കണക്കെ അവളെ ആഘർഷിക്കുന്ന പോലെ അവനിൽ ഒരു സുരക്ഷിതത്വവും ,
സമാധാനവുമൊക്കെ അവൾ അനുഭവിക്കുന്ന പോലെ അവൻ ഒരു പാവമാണെന്നും അത്രതന്നെ ശുദ്ധനാണെന്നും അവൾക്ക് മനസ്സിലായി അല്ലെങ്കിൽ ഇത്രയേറെ തന്നിൽ നിന്നും പോസിറ്റീവ് അപ്രോച്ച് ഇണ്ടായിട്ടും അവൻ മോശമായി ഇതുവരെ ഒരക്ഷരം മിണ്ടുകയോ മോശമായി പെരുമാറുകയോ ചെയ്തില്ല, ആര്യ അവൻ്റെ തോളിൽ തല ചായ്ച്ചു കിടന്നു.
എന്തോ ഒരു സമാധാനം അവൾക്ക് അനുഭവപ്പെട്ടു ജെയ്സൺ ൻ്റെ സാമിപ്യം അവളിൽ എന്തെന്നില്ലാത്ത ആശ്വാസം പകർന്നു. ആരെന്നോ എന്തെന്നോ അറിയാത്ത ഒരാളോട് ചേർന്നിരിക്കാൻ അവൾക്ക് ഒരു മടിയും തോന്നിയില്ല എന്തുകൊണ്ടോ അവനിലേക്ക് ഒരു ആകർഷണം ഉള്ളപോലെ അവനിലേക്ക് അവളെ അടുപ്പിച്ചിരുന്നു,
അവൻ്റെ പെരുമാറ്റമാണോ അതോ താനാഗ്രഹിച്ചിരുന്ന ഒരു പുരുഷൻ്റെ സാമിപ്യമാണോ
💬 Comments
View all comments