Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]
എന്തോ ഒന്ന് അവനിലേക്ക് അവളെ വലിച്ചു നിർത്തി , കുറച്ച് നേരത്തെ ചിന്തകൾക്കൊടുവിൽ അവൾ മെല്ലെ അവൻ്റെ ചുമലിൽ ഉറക്കത്തിലേക്കമർന്നു.
ജെയ്സൺ ആദ്യമിയിട്ടായിരുന്നു ഇങ്ങിനൊരു സിറ്റുവേഷനിൽ പെടുന്നത്, ഒരു പെൺകുട്ടി അവൻ്റെ കൈയ്യിൽ പിണഞ്ഞ് അവൻ്റെ ചുമലിൽ അമർന്ന് കിടക്കുന്നു , താൻ സ്വപ്നം കാണുകയാണോ , താൻ വേണ്ടെന്നുവെച്ച അല്ലേങ്കിൽ വിധി തന്നിൽ നിന്നും അകറ്റി നിർത്തിയ ഒരു ജീവിതം ഒരിക്കൽ പോലും താനനുഭവിച്ചിട്ടില്ലാത്ത വിവരിക്കാനാകാത്ത ഒരു അനുഭൂതിയീലൂടെ അവൻ കടന്നു പോയി .
അവൻ മെല്ലെ അവളെ നോക്കി അവളുടെ നെറുകയിൽ നേരത്തെ മായ്ച സിന്ദൂരത്തിൻ്റെ പാടുകൾ ഇപ്പോഴും പറ്റിപ്പിടിച്ചിരിപ്പുണ്ട് എന്നത് അവനെ സ്ഥലകാല ബോധത്തിലേക്ക് തിരിച്ചെത്തിച്ചു. അവൻ പുറത്തേക്ക് നോക്കി പുകച്ചുരുളുകളിൽ ഒരു ആർട്ടിസ്റ്റ് തീർത്ത കലാവിരുത് പോലെ മേഘങ്ങളിൽ അവൻ പല രൂപങ്ങളും നെയ്തെടുത്തു,
മെഘങ്ങൾക്കിടയിലൂടെ വിമാനം സഞ്ചരിക്കുന്നതും നോക്കി വിതൂരതിലേക്ക് നോക്കി ഇരുന്നു എപ്പഴോ അവനും ഉറക്കത്തിലേക്ക് വഴുതി വീണു.മണിക്കൂറുകൾ കഴിഞ്ഞ് എയർഹോസ്റ്റസ് വിളിക്കുമ്പോഴാണ് അവൻ ഉണർന്നത് ,
"സാർ അബുദാബി ലാൻ്റ് ചെയ്യുവാണ് "
അവൻ മെല്ലെ ഉറക്കത്തിൽ നിന്നും ഉണർന്നു , ഒരു നിമിഷം അവൻ്റെ ഉള്ളു പിടഞ്ഞു അവൾ അടുത്തില്ല. അവൻ അങ്ങോട്ടുമിങ്ങോട്ടും നോക്കിയെങ്കിലും കാണുന്നുണ്ടായില്ല , അവളുടെ ഹാൻഡ് ബാഗ് അടുത്തിണ്ടെന്നത് അവനെ ആശ്വസിപ്പിച്ചു. കുറച്ച് കഴിഞ്ഞ് അവൾ വാഷ്റൂമിൽ നിന്നും തിരിച്ചുവന്നിരുന്നു.
കണ്ണുകൾ ചുവന്ന് വീങ്ങിയിരിക്കുന്നു ഏറെ നേരം കരഞ്ഞിട്ടുണ്ടെന്ന് അവന് മനസിലായി. അവൾ അടുത്ത് വന്നിരുന്നുവെങ്കിലും ഒരു അകലം പാലിക്കുന്നപോലെ , ഒന്നും മിണ്ടുന്നുമില്ല. അവനും തിരിച്ച് ശല്ല്യം ചെയ്യാൻ തോന്നിയില്ല.
💬 Comments
View all comments