Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]
കുറേ നേരം എന്തോ ആലോചിച്ചിരുന്ന അവൾ പെട്ടെന്ന് അവൻ്റെ നേർക്ക് തിരിഞ്ഞു
" നമ്മളിനി കാണില്ല അല്ലെ , താൻ തൻ്റെ ലൈഫുമായി മുന്നോട്ട് പോയാൽ പിന്നെ എന്നെ ഓർക്കുമോ , ഇല്ലാല്ലേ....."
അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു , എന്താണാ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അവൻ അവളെ ദയനീയമായി നോക്കി.
"എന്നാലും താനെന്തിന ,ഇന്ന് ഈ ഫ്ലൈറ്റിൽ തന്നെ വന്നെ , ഞാനെന്തിന ആരുമല്ലാത്ത തന്നെ സഹായിക്കാൻ വന്നെ , അതും ജീവിതത്തിലെ ഏറ്റവും മോശമവസ്ഥയിൽ താനെന്തിന എന്നോടിങ്ങിനെ അടുപ്പം കാണിച്ചെ , എന്നിട്ടിപ്പൊ താനും ഇട്ടേച്ച് പോകുവല്ലെ "
അവൾ കണ്ണുപൊത്തി ഏങ്ങി കരഞ്ഞുപോയി , അവൻ ചുറ്റും നോക്കി അളുകൾ അവരെതന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. അവൻ മെല്ലെ അവനോട് ചേർത്തു പിടിച്ചു പതിയെ
"ഡോ എന്താ ... എന്ത് പറ്റി ... താനെന്തിന കരയുന്നെ , എല്ലാവരും നമ്മളെ നോക്കുവാണ് , തനിക്കെന്തുപറ്റി "
പൊടുന്നനെ അവൾ നേരെ ഇരുന്ന് കണ്ണൊക്കെ തുടച്ച് ശാന്തമായി ഇരിക്കാൻ ശ്രമിച്ചു.
"ആർ യു ഓക്കെ "
കയ്യിലിരുന്ന വെള്ളം അവൾക്ക് നേരെ നീട്ടി അവൻ ചോദിച്ചു. അവൾ ആ വെള്ളം വാങ്ങി കുടിച്ചു കൊണ്ട് അവനെ നോക്കി അപ്പോഴും അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
" ഇന്നെൻ്റെ ഡിവോഴ്സ് ആയിരുന്നു , മൂന്നു വർഷത്തെ ദാമ്പത്യം ഒരു കടലാസിൽ അവസാനിച്ചു , അത്രമാത്രം അയാളെ ഞാൻ സ്നേഹിച്ചിരുന്നു എൻ്റേതെന്ന് ഇന്ന് പോലും ഞാൻ പ്രതീക്ഷിച്ചിരുന്നു അയാൾ എല്ലാം മറന്ന് എൻ്റെ കൂടെ ജീവിക്കുമെന്ന് , ഒരു കൂസലില്ലാതെ അയാളെന്നെ വലിച്ചെറിഞ്ഞു,
💬 Comments
View all comments