0%

Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]

Author : kkstories Read All Parts 12.6K

അവിടുന്ന് എല്ലാം തകർന്ന് വരുമ്പോഴ തന്നെ കണ്ടു മുട്ടുന്നത് ,

കുറച്ച് നേരം കൊണ്ട് താനെനിക്ക് എങ്ങിനെയൊ പ്രീയപ്പെട്ടവനായി, ഞാനാഗ്രഹിച്ച ഒരു ജീവിതം, പെട്ടെന്ന് തൻ്റെ മാറിൽ കിടന്ന് സ്വപ്നം കണ്ടു ഞാൻ.ഞാനുമൊരു പെണ്ണല്ലേടൊ എനിക്കും ഉണ്ടാവില്ലെ ഒരു മനസ്സ്. എന്നിട്ടിപ്പൊ പെട്ടെന്ന് താനും പോകുവാന്ന് വിചാരിച്ചപ്പോൾ എനിക്ക് എന്നെതന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല. "

അവൻ മെല്ലെ അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു .

"ഇയാളുടെ മനസ്സിലെ വിഷമം കൊണ്ടാണ് ഇങ്ങിനൊക്കെ തോന്നുന്നത്, ഞാൻ പരിചയപ്പെട്ടതിൽ വച്ച് ഏറ്റവും സ്ട്രോംഗാണ് താൻ ,പിന്നെ ഇത് ഈ സമയവും കടന്നു പോകുമെടൊ. പിന്നെ തനിക്കൊരു വാക്കു തരാം താൻ ആഗ്രഹിക്കുമ്പോളൊക്കെ എന്നെക്കൊണ്ട് പറ്റുന്നപോലെ ഞാൻ ഇണ്ടാവും എന്നും, താൻ ആഗ്രഹിക്കുന്നപോലെ നല്ലൊരു ഫ്രണ്ടായിട്ടൊ, ഒരു പരിചയക്കാരനായിട്ടൊ എങ്ങിനെ വേണേലും "

അവൾ മെല്ലെ അവൻ്റെ തോളിലേക്ക് ചാഞ്ഞു, അവൻ്റെ വാക്കുകൾ തെല്ലൊരു ആശ്വാസം പകർന്നെങ്കിലും അവിളുടെ ഉള്ള് ഇരമ്പി മറിയുന്ന കടല് പോലെ സംഘർഷഭരിതമായിരുന്നു. ഒപ്പം എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാവാതെ അവനും ആകെ ആശയക്കുഴപ്പത്തിലായിരുന്നു ഒന്നു മാത്രം അവനുറപ്പായിരുന്നു തൻ്റെ ചുമലിൽ ചാഞ്ഞു കിടക്കുന്ന തൻ്റെ ആരുമല്ലാത്ത ആര്യ അപ്പോൾ മുതൽ തൻ്റെ ആരെക്കെയോ ആയി മാറുന്നുവെന്ന്,

പക്ഷെ തൻ്റെ ലിമിറ്റേഷൻസിനെപ്പറ്റിയും അവളുടെ മാനസ്സികാവസ്ഥയെപ്പറ്റിയും നല്ല ബോധമുണ്ടായിരുന്നതിനാൽ സിറ്റുവേഷൻ മുതലെടുക്കാൻ അവന് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. ഫ്ലൈറ്റ് ലാൻ്റ് ചെയ്ത് ഇമിഗ്രേഷൻ ക്ലിയർ ചെയ്ത് ബാഗ് കളക്ട് ചെയ്യുന്നവരേയും അവർ ഒന്നും പരസ്പരം സംസാരിച്ചില്ല പക്ഷെ ഒരു നിമിഷം പോലും അവൻ്റെ കൈ വിടാൻ അവൾ തയ്യാറായിരുന്നില്ല.

💬 Comments

View all comments