Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]
എക്സിറ്റ് ആയി പുറത്തിറങ്ങിയ ശേഷം അവൾ അവനെ നോക്കി. ഉള്ളിലേക്ക് ആഴ്ന്നിറങ്ങി തൻ്റെ ഹൃദയം പറിച്ചെടുക്കും പോലെ അവന് തോന്നി പക്ഷെ അവൻ ഒന്നും പുറത്ത് കാണിക്കാതെ ഉള്ളിലൊതുക്കി.
"അപ്പൊ എങ്ങിനാണ് മാഷേ കാര്യങ്ങൾ , തനിക്ക് തൻ്റെ വഴി എനിക്ക് എൻ്റെ വഴി അല്ലേ "
അവൻ അതേന്ന് തലയാട്ടി
"കൊല്ലും തന്നെ ഞാൻ "
അവൾ പൂർണ ശക്തിയോടെ അവനെ കെട്ടിപ്പിടിച്ചു. അതുവരെ അടക്കി വച്ച സകല കൺട്രോളും കൈവിട്ട് വൈകാരികമായി തന്നെ അവൻ അവളെ തൻ്റെ കൈ വലയങ്ങളിൽ അമർത്തി ഞെരിച്ച് അവളുടെ കഴുത്തിൽ ചുമ്പിച്ചു. അവളുടെ കഴുത്തിലെ നനവറിഞ്ഞെന്നോണം അവൻ്റെ ചെവിയിൽ അവൾ മെല്ലെ ചോദിച്ചു.
" താനെന്ത കൊച്ചു കുട്ടിയാണോ , "
"ഇയാളങ്ങിനെ ആണെങ്കിൽ ഞാനും അതെ"
രണ്ടുപേരും പൊട്ടിചിരിച്ചുകൊണ്ട് വിട്ടുമാറി കണ്ണു തുടച്ചു.
"ഞാനെന്ത മാനത്ത് നോക്കി തന്നെ വിളിച്ച മതിയോ , വിളിക്കാനുള്ള കോണ്ടാക്റ്റ് താടോ "
അവൾ തന്നെ അവൻ്റെ ഫോൺ പിടിച്ചു വാങ്ങി അവളുടെ നമ്പർ സേവ് ചെയ്ത് വാട്സ് ആപ്പ് ഓപ്പണാക്കി അവൾക്ക് മെസ്സേജ് അയച്ചു.
"ഇവിടുത്തെ നമ്പർ ആക്കിയിട്ട് താൻ വിളിക്ക് "
അതിനിടയിൽ അവൾ വെറുതെ അവൻ്റെ വാട്സ് ആപ്പ് ചാറ്റ് ലിസ്റ്റ് സ്ക്രോൾ ചെയ്തു വളരെ കുറച്ച് ആൾക്കാർ മാത്രമുള്ള അവൻ്റെ ചെറിയ കമ്മ്യൂണിറ്റി പെൺകുട്ടികളെന്ന് പറയാൻ അനിയത്തിയും ഒന്നിരണ്ട് കസിൻസാണെന്ന് സേവ് ചെയ്തവരും മാത്രം , അവൻ്റെ ക്യാരക്ടർ മനസ്സിലാക്കിയപോലെ തന്നെ ആളൊരു ശുദ്ധനാണെന്ന് അവൾക്ക് മനസ്സിലായി.
"അല്ലാ തൻ്റെ ഫ്രണ്ട് എവിടെ , "
💬 Comments
View all comments