Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]
മുടിയെല്ലാം എഴുന്നേറ്റു നിൽക്കുന്നത് അവളറിഞ്ഞു. പെട്ടെന്ന് അവൾ ചുറ്റും നോക്കി അടുത്തിരുന്ന ആപ്പിളൊരെണ്ണമെടുത്ത് അവനെ എറിഞ്ഞുകൊണ്ട് ചിരിച്ചു. അവനത് ക്യാച്ച് പിടിച്ച് ഒരു കടി കടിച്ച് അവിടേക്ക് വച്ച് തൻ്റെ ജോലി തുടർന്നു. ഇനിയും അവൾക്കവിടെ ഇരിക്കാൻ കഴിയുമായിരുന്നില്ല ഉള്ളിലെവിടെയോ ഒരു വിങ്ങൽ.
"താൻ കഴിഞ്ഞിട്ട് വാ .. ഞാൻ സാധനം സെറ്റ് ചെയ്യട്ടെ "
അതും പറഞ്ഞ് അവിടുന്നവൾ ഇറങ്ങി ഹാളിലേക്ക് നടന്നു പോകുന്ന വഴിയിൽ അവൻ കടിച്ചിട്ടു വച്ച ആപ്പിളും എടുത്ത് കഴിച്ചു കൊണ്ടാണ് അവൾ പറത്തേക്ക് പോയത്, അതവൻ ശ്രദ്ധിച്ചിരുന്നു. അവൾ പുറത്ത് പോയതും സിങ്കിൻ്റെ രണ്ട് സൈഡിലായി കൈയ്യും ഊന്നി നിന്നുകൊണ്ട് അവൻ ചിന്തയിൽ മുഴുകി. അവൾ തന്നെ ഇഷ്ടപ്പെടുന്നുണ്ടോ , ഇണ്ട് അവൻ്റെ മനസ്സ് മന്ത്രിച്ചു.
പക്ഷെ അരുത് അവൻ്റെ മനസ്സ് വിലക്കി അവൾ തനിക്ക് സ്വപ്നം പോലും കാണാൻ കഴിയാത്തത്ര ഉയരത്തിലാണ് . അവൾക്ക് യാതൊരു വിധത്തിലും താൻ യോചിച്ചവനല്ല . അവളുടെ ജീവിതശൈലി തന്നെ അത്രയേറെ വെത്യാസമുണ്ട് അവളൊരു ഡോക്ടർ താനോ അവൻ്റെ ചിന്തകൾ കാടു കയറി. ഇനി താനവളെ ഇഷ്ടപ്പെടുന്നുണ്ടോ മനസ്സ് ഒന്നും പറഞ്ഞില്ല പക്ഷെ ഉള്ളിലിരുന്ന് ആരോ ആയിരം വട്ടം വിളിച്ചു പറയുന്നുണ്ട് ഇണ്ട് ഇണ്ട് ഇണ്ട്.
"ഡോ കഴിഞ്ഞില്ലേ "
"ആ ദേ വരുന്നു "
അവൻ മെല്ലെ എല്ലാം കഴുകി ഒതുക്കി അവളുടെ അടുത്തേക്ക് പോയി ,
" വാ ബാൽക്കണിയിലിരിക്കാം "
അവൾ മുന്നേ നടന്നു ബാൽക്കണിയിലെത്തി ചെടികളൊക്കെ നട്ട് വളർത്തി നടുക്കായി ഒരു സോഫയൊക്കെ ഇട്ട് വൃത്തിയായി മെയിൻ്റയിൻ ചെയ്തിട്ടുള്ള മനോഹരമായ സ്ഥലം. ഒരു കുഞ്ഞു ടേബിളിലായി ഒരു കുപ്പി ഓഡ്കയും , രണ്ട് കുപ്പി ബിയറും തണുത്ത സോഡയും കുറേ ചിപ്സും നിരത്തിയിരിക്കുന്നു.
രണ്ടുപേരും സോഫയിലേക്കിരുന്നു അവൾ മെല്ലെ ഒരു ബിയർ പൊട്ടിച്ച് അവന് നേരെ നീട്ടി, പിന്നെ ഓഡ്കയിൽ നിന്ന് ഒരു പെഗ് ഒഴിച്ച് സോഡ ഒഴിച്ച് അവൾ കയ്യിലെടുത്തു.
" എനിക്ക് ബിയർ പറ്റില്ലെടോ ഹോട്ടാണ് കഴിക്കാറ് , സ്നേഹ തിരിച്ച അവൾ ബിയർ മാത്രേ
💬 Comments
View all comments