0%

Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]

Author : kkstories Read All Parts 12.6K

" താനിപ്പൊ അന്യയൊന്നുമല്ലല്ലോ , താൻ തൽക്കാലം ഇവിടിരിക്ക് "

അവൻ മെല്ലെ അവളെ ഉയർത്തി സിങ്കിനടുത്തുള്ള സ്ലാബിനുമുകളിൽ മുഖാമുഖം ഇരുത്തി.തൻ്റെ ജോലി തുടർന്നുകൊണ്ടിരുന്നു .അവൾ അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു ഉള്ളിലെവിടെയോ ഒരു വിങ്ങൽ താൻ ആഗ്രഹിച്ചിരുന്ന ഒരു ജീവിതത്തിൻ്റെ ഒരേടായി അവൾക്ക് തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞു.

"ഉംമ് ...... എന്താ ഇങ്ങിനെ നോക്കുന്നത്"

പാത്രങ്ങൾ കഴുകുന്നതിനിടയിൽ അവളുടെ മുഖത്ത് നോക്കാതെ അവൻ ചോദിച്ചു.

" ഏയ് ഒന്നുമില്ലടോ , താൻ കെട്ടാൻ പോകുന്ന കുട്ടിയെക്കുറിച്ചോർത്തത എത്ര ഭാഗ്യം ചെയ്തവള , തന്നെപ്പോലൊരാളെ കിട്ടാൻ "

അവൾ മെല്ലെ കണ്ണു തുടച്ചു

" തൽക്കാലം അങ്ങിനൊരാളില്ല , പിന്നെ ഈ പ്രായത്തില് ഇനി ഒന്നിനെ കൊണ്ടു വരാൻ തോനുന്നുമില്ല പിന്നെ തനിക്ക് ആഗ്രഹമുണ്ടേൽ ആ ഭാഗ്യവതി ആയിക്കോ എനിക്ക് വിരോധമില്ല ഹ.ഹ.ഹ.ഹ "

അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് ആര്യയെ ഏറുകണ്ണിട്ടൊന്നു നോക്കി. അവളുടെ ഉള്ളിൽ ഒരു മിന്നൽപ്പിണർ പാഞ്ഞപോലെ കോരിത്തരിച്ച് മുടിയെല്ലാം എഴുന്നേറ്റു നിൽക്കുന്നത് അവളറിഞ്ഞു. പെട്ടെന്ന് അവൾ ചുറ്റും നോക്കി അടുത്തിരുന്ന ആപ്പിളൊരെണ്ണമെടുത്ത് അവനെ എറിഞ്ഞുകൊണ്ട് ചിരിച്ചു. അവനത് ക്യാച്ച് പിടിച്ച് ഒരു കടി കടിച്ച് അവിടേക്ക് വച്ച് തൻ്റെ ജോലി തുടർന്നു. ഇനിയും അവൾക്കവിടെ ഇരിക്കാൻ കഴിയുമായിരുന്നില്ല ഉള്ളിലെവിടെയോ ഒരു വിങ്ങൽ.

"താൻ കഴിഞ്ഞിട്ട് വാ .. ഞാൻ സാധനം സെറ്റ് ചെയ്യട്ടെ "

അതും പറഞ്ഞ് അവിടുന്നവൾ ഇറങ്ങി ഹാളിലേക്ക് നടന്നു പോകുന്ന വഴിയിൽ അവൻ കടിച്ചിട്ടു വച്ച ആപ്പിളും എടുത്ത് കഴിച്ചു കൊണ്ടാണ് അവൾ പറത്തേക്ക് പോയത്, അതവൻ ശ്രദ്ധിച്ചിരുന്നു.

💬 Comments

View all comments