Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]
അവൾ പുറത്ത് പോയതും സിങ്കിൻ്റെ രണ്ട് സൈഡിലായി കൈയ്യും ഊന്നി നിന്നുകൊണ്ട് അവൻ ചിന്തയിൽ മുഴുകി. അവൾ തന്നെ ഇഷ്ടപ്പെടുന്നുണ്ടോ , ഇണ്ട് അവൻ്റെ മനസ്സ് മന്ത്രിച്ചു.
പക്ഷെ അരുത് അവൻ്റെ മനസ്സ് വിലക്കി അവൾ തനിക്ക് സ്വപ്നം പോലും കാണാൻ കഴിയാത്തത്ര ഉയരത്തിലാണ് . അവൾക്ക് യാതൊരു വിധത്തിലും താൻ യോചിച്ചവനല്ല . അവളുടെ ജീവിതശൈലി തന്നെ അത്രയേറെ വെത്യാസമുണ്ട് അവളൊരു ഡോക്ടർ താനോ അവൻ്റെ ചിന്തകൾ കാടു കയറി. ഇനി താനവളെ ഇഷ്ടപ്പെടുന്നുണ്ടോ മനസ്സ് ഒന്നും പറഞ്ഞില്ല പക്ഷെ ഉള്ളിലിരുന്ന് ആരോ ആയിരം വട്ടം വിളിച്ചു പറയുന്നുണ്ട് ഇണ്ട് ഇണ്ട് ഇണ്ട്.
"ഡോ കഴിഞ്ഞില്ലേ "
"ആ ദേ വരുന്നു "
അവൻ മെല്ലെ എല്ലാം കഴുകി ഒതുക്കി അവളുടെ അടുത്തേക്ക് പോയി ,
" വാ ബാൽക്കണിയിലിരിക്കാം "
അവൾ മുന്നേ നടന്നു ബാൽക്കണിയിലെത്തി ചെടികളൊക്കെ നട്ട് വളർത്തി നടുക്കായി ഒരു സോഫയൊക്കെ ഇട്ട് വൃത്തിയായി മെയിൻ്റയിൻ ചെയ്തിട്ടുള്ള മനോഹരമായ സ്ഥലം. ഒരു കുഞ്ഞു ടേബിളിലായി ഒരു കുപ്പി ഓഡ്കയും , രണ്ട് കുപ്പി ബിയറും തണുത്ത സോഡയും കുറേ ചിപ്സും നിരത്തിയിരിക്കുന്നു.
രണ്ടുപേരും സോഫയിലേക്കിരുന്നു അവൾ മെല്ലെ ഒരു ബിയർ പൊട്ടിച്ച് അവന് നേരെ നീട്ടി, പിന്നെ ഓഡ്കയിൽ നിന്ന് ഒരു പെഗ് ഒഴിച്ച് സോഡ ഒഴിച്ച് അവൾ കയ്യിലെടുത്തു.
" എനിക്ക് ബിയർ പറ്റില്ലെടോ ഹോട്ടാണ് കഴിക്കാറ് , സ്നേഹ തിരിച്ച അവൾ ബിയർ മാത്രേ കഴിക്കു , ഇതവളുടെ ബിയർ ആണ് "
" അയ്യോ ആള് വരുമ്പോ
💬 Comments
View all comments