0%

Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]

Author : kkstories Read All Parts 12.6K

പ്രശ്നാവുമോ "

" ഹേയ് ആള് ചില്ലാണ് , എൻ്റെ മുത്ത് മണിയ "

അവൾ മെല്ലെ ഗ്ലാസ് മുട്ടിച്ച് ഒറ്റ വലിക്ക് കുടിച്ചു തീർത്തു. അവനും ഒരു സിപ്പ് എടുത്തു.

" അവൾ എനിക്കെൻ്റെ എല്ലാമാണ് , നാലഞ്ചു വർഷമായി ഞങ്ങൾ ഒന്നിച്ചാണ് , ഒരു പക്ഷെ അവളില്ലാതിരുന്നേൽ താനെന്നെ കണ്ടിട്ടുണ്ടാവില്ല എന്നേ മരിച്ചു മണ്ണടിഞ്ഞിട്ടുണ്ടാവുമായിരുന്നു , അവളാ എന്നെ പിടിച്ചു നിർത്തിയത്. പാവം ഒരുപാട് കഷ്ടപ്പെട്ടു , "

അവളുടെ ഒരു ദീർഘ നിശ്വാസമെടുത്തു.അവൾ ഒരു പെഗു കൂടി ഒഴിച്ചു . ആര്യ നീറുന്ന ഒരു അഗ്നിപർവ്വതമാണെന്ന് അവന് ളനസ്സിലായി. അവൾ അവനോട് മനസ്സു തുറക്കുകയായിരുന്നു. തൻ്റെ മനസ്സ് മുഴുവനും അവന് മുന്നിൽ തുറന്നു കാട്ടാൻ തന്നെ അവൾ തീരുമാനിച്ചിരുന്നപോലെ ഓരോന്നായി അവനോട് പറഞ്ഞു.സന്തോഷത്തോടെ ഫാമിലിയുടെ വീട്ടിൽ ജീവിച്ചത് തൻ്റെ പഠനകാലം എല്ലാം അവൾ ഓരോന്നായി വിവരിച്ചു.

" എല്ലാം ആ നശിച്ച പെണ്ണുകാണലില അവസാനിച്ചെ എൻ്റെ ജീവിതം തകർന്നത് അവിടെ നിന്ന, അത്രയും കാലം ഞാനായിരുന്നെടൊ ഈ ലോകത്തിലെ സന്തോഷവതി വീട്ടിലെ പൊന്നോമന കോളേജിലെ ടീച്ചേർസിൻ്റെ ഫേവറൈറ്റ് കൂട്ടുകാരുടെ പ്രീയപ്പെട്ടവൾ , കോളേജ് കഴിഞ്ഞ് അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ഡോക്ടറായി ജോലി നോക്കുമ്പോഴാ ,

അച്ഛൻ്റെ സുഹൃത്ത് വഴി അമേരിക്കക്കാരൻ ഒരു ഡോക്ടറുടെ ഒരു ആലോചന വരുന്നത്, എനിക്ക് നാട് വിട്ടു പോകാൻ ആഗ്രഹമില്ലാതിരുന്നതുകൊണ്ട് വേണ്ടാന്ന് പറഞ്ഞത പക്ഷെ അമേരിക്ക എൻ്റെ ഫ്യൂച്ചർ നല്ല പയ്യൻ അങ്ങിനൊക്കെ അച്ഛൻ്റെ നിർബന്ധത്തിന് സമ്മതിച്ചു. "

അവൾ ഒഴിച്ചു വെച്ച അടുത്ത ഗ്ലാസും കാലിയാക്കി ,

💬 Comments

View all comments