Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]
ആരതി.... അവൻ്റെ പഴയ കാമുകിയെ ആയിരുന്നു. ഏതെങ്കിലും ഭാര്യമാര് സഹിക്കുമോ എന്നിട്ടും ഞാനവനെ ഉള്ളുകൊണ്ട് സ്നേഹിച്ചു എന്നെങ്കിലും അവൻ അവളെ സ്നേഹിക്കും പോലെ എന്നെയും സ്നേഹിക്കുമെന്ന് കരുതി, പക്ഷെ അതുണ്ടായില്ല ഒരു വർഷത്തിനിടയിൽ ഒന്നോ രണ്ടോ തവണ മദ്ധ്യലഹരിയിൽ അവനെന്നെ സ്നേഹിച്ചു ബെഡിൽ. എന്നിട്ടും അവനെ വിട്ടുകളയാൻ ഞാൻ തയ്യാറായിരുന്നില്ല. "
അവൾ വീണ്ടും ഒരു പെഗ് കൂടി കഴിച്ചു., അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു അവൻ രണ്ടാമത്തെ ബിയറും പൊട്ടിച്ചു.വല്ലാത്ത ഒരു വേദന അവൻ്റെ മനസ്സിനേയും നീറിച്ചു.അവൻ മൃദുവായി അവളുടെ കൈവിരലുകൾ കോർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"കല്ല്യാണം കഴിഞ്ഞ് ആദ്യത്തെ വിവാഹ വാർഷിക സമ്മാനം , എൻ്റെ ഭർത്താവ് അമേരിക്കക്ക് പോകുന്നു കൂടെ എന്നെ കൊണ്ടു പോകുന്നില്ല , കുറച്ച് ദിവസം കഴിഞ്ഞ് കൊണ്ടു പോകുമായിരിക്കും എന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചു, പക്ഷെ അന്ന് രാത്രി അവനെന്നോട് ചോദിച്ചത് ഡിവോഴ്സാണ് ,
ആരതി തിരിച്ചു വന്നുവത്രെ അവളുടെ കെട്ടിയവനേയും ഉപേക്ഷിച്ച് . സോ അവര് രണ്ടുപേരും കൂടിയ അമേരിക്കക്ക് പോകുന്നേന്ന്. അന്ന് മുഴുവനും ഞാൻ കരഞ്ഞു വെളുപ്പിച്ചു. അടുത്ത് കിടന്നിട്ട് ഒരു ആശ്വാസ വാക്കുപോലും അവൻ പറഞ്ഞില്ല. പിറ്റേ ദിവസം രാവിലെ ഞാൻ എൻ്റെ വീട്ടിലേക്ക് വന്നു , കാര്യങ്ങളൊക്കെ പറഞ്ഞു. പിന്നെ എന്തൊക്കെയോ നടന്നു കേസായി വഴക്കായി ഞാൻ ഡിപ്രഷനിലായി ഒരു വട്ടം കൈയ്യീന്ന് പോയി ആത്മഹത്യക്ക് ശ്രമിച്ചു.
പിന്നെ നാട്ടിൽ നിൽക്കാൻ വയ്യന്നായി അവിടുന്ന് ഇവിടേക്ക് വന്നു. വീട്ടുകാർ ഡിവോഴ്സിന് ഒരുപാട് നിർബന്ധിച്ചു ബട്ട് ഞാൻ കൊടുക്കാൻ തയ്യാറായിരുന്നില്ല.ഞാൻ ഡിവോഴ്സ് മ്യൂച്ചലി കൊടുത്ത്
💬 Comments
View all comments