Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]
മി മാം ജസ്റ്റ് മിനിറ്റ്"
അവൾ അവൻ്റെ കയ്യും പിടിച്ച് കുറച്ച് മാറി നിന്നു.
" ആ ചെറിയ ബാഗിൽ എന്താണുള്ളത് , എന്തെങ്കിലും അരുതാത്തത് ഇണ്ടോ ?"
"അതിൽ പലഹാരങ്ങളും , പിന്നെ അത്യാവശ്യം ഉപയോഗിക്കാനുള്ള സാധനങ്ങളും "
"അതല്ല വല്ല കഞ്ചാവോ , മറ്റോ ഇണ്ടോന്ന് "
അവനാകെ വിരണ്ടുപോയി
"ഹേയ് ഞാനതൊന്നും ഉപയോഗിക്കില്ല "
"വിശ്വസിക്കാവൊ തന്നെ ,"
അവൻ ദയനീയമായി അവളെ നോക്കി
അവൾ നേരെ കൗണ്ടറിലേക്ക് തിരിഞ്ഞ് ചെറിയ ഒരു പെട്ടി മാറ്റി വെയ്റ്റ് നോക്കി
" ഓക്കെ മാം , ഇപ്പോൾ ശെരിയായി "
"യാ ഓക്കെ അത് ചെക്കിൻ ആക്കിക്കോളു , ഇത് ഞാൻ എൻ്റെ ലഗേജിൽ ആഡ് ചെയ്യാം ,
അവൻ വളരെ സനേഹത്തോടും നന്ദിയോടും അവളെ നോക്കി.
അവൻ്റെ രണ്ടാമത്തെ ബാഗ് ചെക്കിൻ ചെയ്യുന്ന സമയം സ്റ്റാഫ് നിസഹായതയോടെ അവളെ നോക്കി.
" മാം സോറി രണ്ട് കിലോ കൂടുതലുണ്ട് ."
അവൾ പെട്ടി എടുത്ത് താഴെ വച്ച് അവനോട് പറഞ്ഞോ.
"ഡോ തനിക്കീ പെട്ടീന്ന് എന്തെങ്കിലും ഒഴിവാക്കാൻ പറ്റിയാൽ പെയിമെൻ്റ് ഇല്ലാതെ കൊണ്ടു പോകാം അല്ലെങ്കിൽ പൈസ അടയ്ക്കണം . "
അവൻ പെട്ടി തുറന്നു ,
അച്ചാറുകൾ , ചിപ്സ് , മുറുക്ക് അത്യാവശ്യം ഒരു പെട്ടികട തന്നെ അതിലുണ്ടായിരുന്നു.
"താനെന്ത കട എന്തേലും തുടങ്ങുന്നുണ്ടോ ദുബായിൽ ,ഇതെന്ത..?"
അവൾ പെട്ടിയിൽ നിന്നും ഒരു കുഞ്ഞ് ഇടികല്ല് പൊക്കിയെടുത്തു.
"അത് കുഞ്ഞ് ഉരൽ ആണ് ഈ ചമ്മന്തിയും, ഇഞ്ചി ചതക്കാനൊക്കെ ,"
💬 Comments
View all comments