0%

Chapter Title : ?Game Of Demons 3 [Life of pain 2]

Author : demon king Read All Parts 611
അഞ്ചു ഞാൻ ഒരു കാര്യം മറന്നു.... ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുമ്പോൾ എന്തോ മറന്ന പോലെ അവൻ അഞ്ജുവിനോട് പറഞ്ഞു. അഞ്ചു:എന്താ ഏട്ടാ മറന്നേ.... വഴിപാടും പ്രസാദവും ഒക്കെ വാങ്ങിച്ചല്ലോ.... മനു: അതല്ലടി... മറ്റേ കാര്യമില്ലേ... നീ ഏതോ രണ്ടു കുട്ടികളെ പരിജയപ്പെടുത്തിയില്ലേ... അത്... അവരുടെ പേര് പോലും ചോദിക്കാൻ പറ്റിയില്ല... അഞ്ചു: ദേ.... കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ കെട്ടിയോനെ തലക്കടിച്ചു കൊന്ന പെണ്ണ് എന്ന പേര് കെൽപ്പിക്കണ്ട എന്നെ... മനു: എന്താടി.... നീ സെക്കന്റ് പാർട് മൊത്തം വൈലെന്റ്‌സ് ആണല്ലോ.... അഞ്ചു: മോൻ മാത്രം വൈലെന്റ് ആയ മതിയോ... മനു: ഹമ്മ്.... നീ ആ പെണ്ണുകൾക്കിട്ട് പണിഞ്ഞു ല്ലേ.... അഞ്ചു: ഹമ്മ്... എന്റെ ചെക്കനെ നോട്ടം ഇട്ടാ കൊല്ലും ഞാൻ.... മനു: എന്നാലും നല്ല കുട്ടികൾ ആയിരുന്നു. അമ്പലത്തിൽ വരാൻ വൈകിപ്പോയി....... അതിനു മറുപടി അവന്റെ കഴുത്തിൽ ഒരു കടി ആയിരുന്നു. മനു: ആ.... കടിക്കല്ലേ.... കടിക്കല്ലേ.... കടിക്കല്ലേ.......... വണ്ടിയുടെ ബാലൻസ് പോയി. പക്ഷെ വീണില്ല... അവൻ എങ്ങനെയൊക്കെയോ വണ്ടി ബാലൻസ് ചെയ്ത് സൈഡ് ആക്കി. അവൾ കടിച്ച ഭാഗം അവൻ ഒന്നു തടവി നോക്കി. അവിടെ പല്ലിന്റെ പാട് തടയുന്നുണ്ടായിരുന്നു. മനു: ആഹ്.... എന്താടി കാണിച്ചേ.... ഇപ്പൊ വീഴുമായിരുന്നു. അഞ്ചു: എന്തിനാ വല്ല പെണ്ണുങ്ങളെ കുറിച്ച് പറയുന്നേ...അതൊണ്ടല്ലേ കടിച്ചത്... അവൾ ചിരി കടിച്ചമർത്തി പറഞ്ഞു.
മനു: കൃഷ്ണാ.... ഭഗവാനെ.... കാത്തൊണേ.... അവൾ മുകളിലേക്ക് നോക്കി കൈ കൂപ്പി പ്രാർത്ഥിച്ചു കൊണ്ട് വണ്ടി എടുത്തു. അവൾ കടിച്ച ഭാഗത്ത്‌ ഒന്നു തടവി അഞ്ചു: അതേയ്..... മനു: ഹമ്മ്....

💬 Comments

View all comments