0%

Chapter Title : ?Game Of Demons 3 [Life of pain 2]

Author : demon king Read All Parts 611
അഞ്ചു: വേദനിച്ചോ.... മനു: പിന്നെ.... കടി കിട്ടിയാ നല്ല സുഖമല്ലെ... അവൾ കടിച്ച ഭാഗത്ത്‌ ചുണ്ടുകൾ അമർത്തി. അഞ്ചു: ഇപ്പൊ വേദന കുറഞ്ഞോ.... മനു: ആഹ്.... ഇപ്പൊ നല്ല സുഖം ഉണ്ട്.... അഞ്ചു: ന്നോട് ദേഷ്യം ഉണ്ടോ.... മനു: ഇല്ലാലോ.... അഞ്ചു: അതെന്താ മനു: അത് നിനക്ക് വഴുകാതെ മനസ്സിലാവും. അവൾ ഒന്നും മനസ്സിലാവാതെ അവനെ കെട്ടിപ്പിടിച്ച്‌ ഇരുന്നു. ?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️ '" ജോണ്... തനിക്ക് എന്താ തോന്നുന്നത്.... ഈ പരിപാടി വേഗം തീർത്ത് റഷ്യയിലേക്ക് പോവാൻ പറ്റും എന്ന് തോന്നുന്നുണ്ടോ....? ജോണ്: അറിയില്ല ഭായി.... നമ്മൾ തേടുന്നത് കുറുക്കനെ ആണോ സിംഹത്തെ ആണൊന്ന്... അലി; അതെന്താ അങ്ങനെ ഉദ്ദേശിച്ചത്.... ജോണ്: ഇതിൽ ആരായലാ നമുക്ക് എളുപ്പം പിടിക്കാൻ പറ്റും എന്ന് ഭായിക്ക് തോന്നുന്നത്... അലി: കുറുക്കൻ ആയിരിക്കും.... അല്ലാതെ ആരാ....
ജോണ്: no ഭായ്.... ഇവിടെ ഉള്ള രണ്ട് ഉദാഹരണം ഒന്ന് ബുദ്ധിയും ഒന്ന് ശക്തിയും ആണ്. ഇരയെ പിടിക്കാൻ ഉള്ള ബുദ്ധിയും ശക്തിയും ഉണ്ടെങ്കിലും സിംഹത്തെ അതിന്റേതായ കെണി ഉണ്ടാക്കിയാൽ നമുക്ക് അവനെ വേഗം വീഴ്ത്താം... പക്ഷെ കുറുക്കൻ അങ്ങനെ അല്ല.... ബുദ്ധി രാക്ഷസൻ ആണ് അവൻ... മാറ്റ് മൃഗങ്ങളിൽ വച്ചു നോക്കിയാൽ കുറുക്കന് അവരിൽ നിന്നും ശക്തി കുറവായിരിക്കും.... പക്ഷെ അവൻ ബുദ്ധിക്ക് മുന്നിൽ സിംഹത്തെക്കാൾ ബുദ്ധിമാൻ ആണ്. അലി: ഇനി വരാൻ ഇരിക്കുന്നത് വല്ല കഴുതയും ആണെങ്കിലോ.... അതും പറഞ്ഞ് അലി ഭായ് പൊട്ടിച്ചിരിച്ചു. ജോണ്: ഭായിക്ക് തോന്നുന്നുണ്ടോ ഇവൻ കഴുത ആണെന്ന്.... അലി പെട്ടെന്ന് ചിരി നിർത്തി. അലി: യൂ മീൻ....

💬 Comments

View all comments