0%

Chapter Title : ?Game Of Demons 3 [Life of pain 2]

Author : demon king Read All Parts 631
പാവം അതൊക്കെ മറക്കാൻ അടിമപ്പണി ചെയ്തു 6 വർഷം... ഏട്ടൻ എന്നോട് ആദ്യം ചോതിച്ച കാര്യം എന്താണെന്ന് അറിയോ.... ഒരു കുടുംബം. എന്റെ അമ്മയെയും അനിയതിയേയും ഏട്ടന് കൂടെ വേണം എന്ന്. അമ്മയിയമ്മയും ഭാര്യയുടെ പെങ്ങളും ആയിട്ടല്ല.... സ്വന്തം അമ്മയും അനിയത്തിയും ആയിട്ട്... ആ പാവത്തിന് അത്ര വലിയ ആഗ്രഹം ഒന്നും ഇല്ല അമ്മേ.... ഒരു കുടുംബവും കുറച്ചു സ്നേഹവും കൊടുത്താൽ സന്തോഷമായിരിക്കും.... ഏട്ടൻ എന്താച്ചാ ചെയ്തോട്ടെ അമ്മേ.... അവൾ ഏട്ടന്റെ സ്വന്തം അനിയത്തിക്കുട്ടി അല്ലെ....
അഞ്ചു തന്റെ കണ്ണിൽ ഒഴുകിയ കണ്ണുനീർ ടവ്വൽ വച്ച് തുടച്ചു. രാധമ്മയും നല്ലോണം വിഷമിച്ചിരുന്നു... ............. മനു ഹോട്ടലിൽ പല ആഹാരസാധനങ്ങൾ ചൂണ്ടി കാണിച്ചു പാക്ക് ചെയ്യിപ്പിച്ചു. ആതി: ഏട്ടാ... ക്ക് ആ ലോലിപ്പോപ് വേണം... മനു: ചേട്ടാ... ആ ലോലിപ്പോപ് ഒന്നെടുത്തെ.... ആ കടക്കാരൻ ഒരു ലോലിപ്പോപ്പ് എടുത്ത് കൊടുത്തു. അപ്പോൾ തന്നെ അത് വാങ്ങി അവൾ വായിൽ ഇട്ടു. വീണ്ടും അവൾ എന്നെ തോണ്ടി... മനു: മ്മ്.......... ആതി: സ്നിക്കേഴ്സ്...... മനു അവളെ നോക്കി ഒന്നു ചിരിച്ച ശേഷം മനു: ചേട്ടാ സ്നിക്കേഴ്സ് ഒരു 10 എണ്ണം.... അതെല്ലാം വാങ്ങി അവർ അവിടുന്നു ഇറങ്ങി... കൊറേ ചെക്കന്മാർ ആതിയെ നോക്കുന്നുണ്ട്... മനുവിന് അൽപ്പം ദേഷ്യം വന്നെങ്കിലും മൈൻഡ് ചെയ്യാതെ അവിടുന്ന് പോയി. റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ആതിയുടെ കൈ പിടിച്ചാണ് അവൻ നടന്നത്.. കാറിൽ കയറി രണ്ട് പൊതി പിന്നിലിരിക്കുന്ന അമ്മക്കും അഞ്ജുവിനും നീട്ടി. ഒരു പൊതി മാത്രം ആതി വണ്ടിയിൽ ബോക്സിൽ ഇട്ടു അഞ്ചു: എന്താടി

💬 Comments

View all comments