Chapter Title : ?Game Of Demons 3 [Life of pain 2]
ഇരുന്നെ... അവൾ എന്റെ ഒപ്പം അല്ലാതെ ആരുടെ ഒപ്പം പൂവാനാ...
ആതി തുള്ളിച്ചാടി ജീപ്പിൽ നിന്നും പുറത്തിറങ്ങി. മനു അവളുടെ കയ്യും പിടിച്ച് റോഡ് ക്രോസ് ചെയ്ത് ബേക്കറിൽ കേറി.
'അമ്മ അവർ പോവുന്നതും നോക്കി അഞ്ജുവിനോട് പറഞ്ഞു.
'അമ്മ: ഈ ചെക്കൻ ഇത് എന്ത് ഭാവിച്ചാണോ....ചേച്ചി വഷളാക്കി അവൾ ആകെ കുറുമ്പി ആയിരിക്കുവാ.... ഇനി അവനും കൂടെ വഷളാക്കിയാൽ മതി.
അഞ്ചു അവർ ഒരുമിച്ച് ബേക്കറിൽ നിൽക്കുന്നത് നോക്കി നിന്നു. മനുവിന്റെ മുഖത്ത് വല്ലാത്ത സന്തോഷം ആണ്.
അഞ്ചു: 'അമ്മ അത് കണ്ടോ.... ഏട്ടന്റെ മുഖത്തെ ആ സന്തോഷം... ആതിയെ പോലെ ഒരു പെങ്ങളെ കിട്ടിയതിന്റെ സന്തോഷം ആണ്
'അമ്മ: ഹമ്മ്.....
'അമ്മ വെറുതെ മൂളുക മാത്രം ചെയ്തു.
അഞ്ചു: അമ്മക്കറിയോ.... ഏട്ടനെ ഞാൻ ആദ്യമായി കണ്ടപ്പോ ഏട്ടന്റെ അവസ്ഥ എന്തായിരുന്നു എന്ന്... മനസ്സ് മുഴുവൻ മരിച് ഒരു ജടത്തെ പോലെ ആണ് ഏട്ടൻ ആ കമ്പനിയിൽ ജീവിച്ചിരുന്നത്.
എന്തു പറഞ്ഞാലും വെറുതെ നിർവികാരമായി കേൾക്കും. അമ്മക്ക് അറിയില്ല ഏട്ടൻ ആരാണെന്ന്... ഞാൻ നിങ്ങളോട് എന്റെ ഒപ്പം ജോലി ചെയ്യുന്ന ആൾ ആണ് വേറെ ആരും ഇല്ല എന്നൊക്കെ അല്ലെ പറഞ്ഞിട്ടുള്ളൂ....
പക്ഷെ അതിനും മുകളിൽ ആണ് ഏട്ടൻ... എനിക്കറിയുന്നതിന്റെ പകുതി പോലും നിങ്ങൾക്ക് അറില്ല ഏട്ടനെ കുറിച്ച്.... എനിക്ക് അറിയുന്നതും കുറച്ചു മാത്രം ആണ്.
അമ്മക്കറിയോ.... പെട്ടെന്ന് ഒരുനാൾ ഉറക്കം ഉണർന്നാൽ നീ അനാഥൻ ആണ് നിനക്ക് ആരും ഇല്ല എന്ന് പറഞ്ഞാൽ നമ്മൾ എത്ര തളർന്നു പോകും...
അതാണ് ഏട്ടനും സംഭവിച്ചത്. ആ
💬 Comments
View all comments