0%

Chapter Title : ?Game Of Demons 3 [Life of pain 2]

Author : demon king Read All Parts 629
കുറച്ചു നേരം പിണങ്ങിയ പോലെ ഇരുന്നെങ്കിലും കുറെ കഴിഞ്ഞപ്പോ പെണ്ണ് തലമുടി തടവാനും മൂക്കിൽ പിച്ചാനും ഒക്കെ തുടങ്ങി. ഞാനും അതെല്ലാം ആസ്വദിച്ചു കിടന്നു. കുറെ കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരുങ്ങി രാജീവിന്റെ വീട്ടിലേക്ക് ഇറങ്ങി. ആതി ഒരു റോസ് ബനിയനും നീലയും വെള്ളയും നിറം ഉള്ള ജീൻസും ആണ് ഇട്ടിരുന്നത്. മുടി ഒക്കെ അൽപ്പം ചുരുണ്ടിട്ടാണ് പെണ്ണിന്റെ... രാധമ്മ ഒരു പച്ച സാരി ആണ് ഉടുത്ത്. അധികം മേക്കപ്പ് ഒന്നും ഇല്ല. ഒരു ചന്ദനക്കുറി മാത്രം. പിന്നെ എന്റെ സഹധർമ്മിണി ഒരു മഞ്ഞ ചുരിദാറും വെള്ള ലെഗ്ഗിങ്‌സും ആണ് ധരിച്ചിരുന്നത്. ഞാൻ അതികം സ്റ്റൈൽ ആവാൻ ഒന്നും നിന്നില്ല... ഒരു നീല ഷർട്ടും വെള്ള മുണ്ടും ഉടുത്തു. ജീപ്പിൽ ആണ് പോകുന്നത്... ആതി ആദ്യം തന്നെ മുന്നിൽ ഇടം പിടിച്ചു. അഞ്ജുവും അമ്മയും പിന്നിലും ഇരുന്നു. നേരെ വണ്ടി രാജീവിന്റെ വീട് ലക്ഷ്യമാക്കി പോയി. 1km മാത്രമേ ദൂരമുള്ളു... പോകും വഴി ഒരു ബേക്കറിയുടെ മുന്നിൽ ജീപ്പ് നിർത്തി. മനു: നിങ്ങൾ ഇവിടെ ഇരിക്ക്... ഞാൻ പോയി എന്തേലും വാങ്ങിയിട്ട് വരാ.... ആതിര: ഏട്ടാ... നിക്ക്... ഞാനും വരുന്നു... 'അമ്മ: ഓഹ്.... ഒന്നടങ്ങി ഇരിക്ക് പെണ്ണേ അവടെ.... മോനെ... നീ പോയിട്ട് വാ.... ആതിരയുടെ മുഖം വാടി... മുഖത്തൊക്കെ ആകെ നിരാശ ആയി. മനു: ഡി.... പെണ്ണേ.... ഇറങ്ങിവാ....
ഞാൻ വിളിച്ചപ്പോൾ അവളുടെ മുഖം വീണ്ടും തെളിഞ്ഞു. 'അമ്മ: ദേ മനു.... വേണ്ടാട്ടോ.... നീ ഈ പെണ്ണിനെ ഇങ്ങനെ നാശം ആക്കണ്ട.... മനു: 'അമ്മ ഒന്ന് മിണ്ടാതെ

💬 Comments

View all comments