Chapter Title : ?Game Of Demons 3 [Life of pain 2]
പോക്കെ....'""
വാർത്ത കണ്ടുകൊണ്ടിരുന്ന എന്നോട് ആതി പറഞ്ഞു.....
മനു: ഹമ്മ്......
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. പെട്ടന്ന് ആണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. എന്റെ തുടയുടെ ഭാഗത്ത് ഇക്കിളി പോലെ....
ഞാൻ തല താഴ്ത്തി നോക്കി. ആതി ഒന്നും അറിയാതെ tv യിൽ നോക്കി എന്റെ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് അവളുടെ ഫോൺ എടുക്കാൻ നോക്കുകയാണ്...
അത് കണ്ടപ്പോ പൂച്ച കണ്ണടച്ചു പാല് കുടിക്കുന്നതാണ് എനിക്കോർമ്മ വന്നത്...
ഞാൻ വേഗം.അവളുടെ കയ്യിൽ പിടിച്ചു. കള്ളത്തരം പിടിച്ച പോലെ.അവൾ എന്നെ നോക്കി.
മനു: എന്തേ......
ആതി: ഫോൺ.......
മനു: നടക്കില്ല മോളെ........
ആതി: ഹും ഹും ഹും...... ചേട്ടായി...... പിലീസ്.....
അവൾ എന്നെ നോക്കി ചിണുങ്ങി...
മനു: നടക്കില്ല മോളെ.....
ആതി; നിക്ക് ബോർ അടിക്കുവാ.....
മനു: എന്നാ അടുക്കളയിൽ പോയി സഹായിക്ക്...
ആതി: അവടെ ചേച്ചി ഇല്ലേ....
മനു: എന്നാ നീ പോയി ചേച്ചിയെ ഇങ് വിട്...
ആതി: അയ്യടാ.... എന്നെ അടുക്കളയിൽ കേറ്റി നിങ്ങൾക്ക് റൊമാൻസ് കളിക്കണം അല്ലെ... നടക്കില്ല മോനെ....
മനു: എന്നാ പിന്നെ ഇവിടെ ഇരുന്നോ... നമുക്ക് tv കാണാം....
പിന്നെയും കുറെ നേരം തോണ്ടിയും പിച്ചിയും ഒക്കെ ഇരുന്നു... പക്ഷെ ഞാൻ ഒരു അയവും കാണിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോ അവൾ റിമോർട് വാങ്ങി ചാനൽ മാറ്റി സിനിമ വച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല. സൂര്യ tv ആണ് വച്ചത്. നമ്മുടെ ദളപതി അണ്ണന്റെ പോക്കിരി ആണ് tv യിൽ. ഞാൻ അവളുടെ മടിയിൽ തലവച് കിടന്ന് tv കണ്ടു.
💬 Comments
View all comments