Chapter Title : ?Game of Demons 4 [Demon king]
ചിരിയോടെ അവനോട് ചോദിച്ചു...
മനു: അതിന്............
മനു അവളെ വലിച്ച് ആ കഴുത്തിൽ മുഖം പൂഴ്ത്തി ചുംബിച്ചു. അഞ്ചു പെട്ടെന്ന് വിറച്ചു പോയി
അഞ്ചു: ആഹ്.... മനു ഏട്ടാ..... വേണ്ടാ..... ആകെ വിയർത്താ നിക്കണേ....
അവൻ കഴുത്തിൽ നിന്നും മുഖം മാറ്റി അവളെ നോക്കി.
മനു: നിന്നോട് എനിക്ക് ഏതെങ്കിലും കാര്യത്തിന് അറപ്പ് തോനോടി....... ഇത് എന്റെ കൂടി ശരീരം അല്ലെ.....
അവർ ഇരുവരും ഒരു നിമിഷം മുഖത്തോട് മുഖം നോക്കി നിന്നു.അവൾ അവന്റെ മുഖം പിടിച്ചു തന്റെ കഴുത്തിലേക്ക് ചേർത്ത് കെട്ടിപിടിച്ചു.
വിയർപ്പിന്റെയും പേർഫ്യൂമിന്റെയും ഒരു സ്മെൽ അവളുടെ ശരീരത്തിൽ നിന്നും വരുന്നുണ്ട്. അത് ആസ്വദിച്ച് അവൻ അവളുടെ കഴുത്തിൽ ചുംബനം കൊണ്ട് മൂടി. അതിന്റെ ഇക്കിളിയാൽ അവൾ കുണുങ്ങി ചിരിച്ചു.
അഞ്ചു: മനു ഏട്ടാ....
മനു: ഹമ്മ്.....
അഞ്ചു: 'അമ്മ എന്നോട് ദേഷ്യത്തിൽ ആവുമോ...?
അവൻ അവളുടെ കഴുത്തിൽ നിന്നും മുഖം മാറ്റി അവളെ നോക്കി.
മനു: ആവുമോ....
അഞ്ചു: അറിയില്ല ഏട്ടാ.... അമ്മക്ക് അത് നന്നായി വിഷമം ആയിട്ടുണ്ട്...
മനു: അതൊന്നും കൊഴപ്പമില്ലടി.... അമ്മയല്ലേ.... ചിലപ്പോ ഒന്ന് തരും... അത്രതന്നെ....
അഞ്ചു: എനിക്ക് പേടിയാ മനുവേട്ടാ... ഇനി 'അമ്മ എന്നോട് മിണ്ടാതിരിക്കുമോ...
മനു: ഇത്രക്ക് പേടിയാണെങ്കിൽ നിനക്ക് എല്ലാം അമ്മയോട് പറയാർന്നില്ലേ പെണ്ണേ.....
അഞ്ചു: ക്ക് പേടിയാ ഏട്ടാ.... ജീവിതത്തിൽ അമ്മയെ ഞാൻ ഇതുവരെ ധിക്കരിച്ചിട്ടില്ല... ഞങ്ങൾക്ക് വേണ്ടിയാ 'അമ്മ ജീവിച്ചത്. ഒരു പക്ഷെ അമ്മക്ക് ഏട്ടനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്ന് ഞാൻ പേടിച്ചു പോയി... 'അമ്മ അഥവാ വേണ്ടന്ന് പറഞ്ഞാൽ എനിക്കത് അനുസരിക്കാതെ
💬 Comments
View all comments