Chapter Title : ?Game of Demons 5 [Demon king]
രാധമ്മേ..... പിടിച്ചു മാറ്റ്..... ഇല്ലെങ്കിൽ ഞാൻ ബാക്കി കാണില്ല......
അവൻ നിലത്തു കിടന്ന് കാറാൻ തുടങ്ങി.
അമ്മ: മതി മതി..... വിട്ടേ രണ്ടും.....
അമ്മ രണ്ടുപേരെയും പിടിച്ചു മാറ്റി...
ഇപ്പൊ വാട്‌സ്ആപ്പിൽ പുതിയ ഗ്രൂപ്പിൽ ആഡ് ആവുമ്പോൾ പറയുന്ന പോലെ അഞ്ചു ആൻഡ് ആതി ആഡ് മനു ഇൻ അരിപ്പൊടി ഭൂതങ്ങൾ.... എന്ന് പറഞ്ഞപോലെ ആയി.
മൂന്നും കിതക്കുന്നുണ്ട്... അമ്മക്ക് അത് കണ്ട് ചിരി പൊട്ടി... പക്ഷെ ചിരിച്ചില്ല.... ചിരിച്ചാൽ ഈ കുട്ടിപട്ടാളങ്ങളുടെ അടുത്തയിര ഒരുപക്ഷേ താൻ ആവുമെന്ന് അമ്മക്ക് അറിയാം. മുഖത്ത് ഗൗരവം നടിച്ച് അവരോട് മൂന്ന് പേരോടും പറഞ്ഞു.
'അമ്മ: ഇനി പോയി മൂന്നും കുളിച്ചു വൃത്തിയായി വന്നേ.... ഞാൻ ഭക്ഷണം എടുത്ത് വയ്ക്കാം.... ഇന്ന് ഏതോ സിനിമക്ക് പോണം എന്നൊക്കെയല്ലേ പറഞ്ഞേ....
മനു: മൂന്നു പേരോ.... അപ്പൊ അമ്മയോ.....
'അമ്മ: ഓഹ് ഞാൻ ഇല്ലടാ..... എനിക്കിന്ന് പെരിന്തൽമണ്ണവരെ പോണം.....
മനു: എന്താ അമ്മേ...
'അമ്മ: അവിടത്തെ ഹോസ്പിറ്റലിൽ നിന്ന് വിളിച്ചിരുന്നു. പെരിന്തൽമണ്ണ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞിട്ടുണ്ടത്രേ...
ഇന്നൊന്നു പോയി കാണണം... ഒരു ഇന്റർവ്യൂ പോലെ...
പിന്നെ ഒരു മാസം കഴിഞ്ഞാൽ ജോയിൻ ചെയ്യാ....
മനു: അയ്യോ.... എന്നാ നമുക്ക് നാളെ പോവാ.....
അത് കേട്ടപ്പോൾ ആതി ഇടയിൽ കേറി.
ആതി: ഏട്ടാ..... നമുക്ക് ഇന്ന് പോവാ.... പടം ഇറഞ്ഞിട്ടു തന്നെ 7 ദിവസായി.... എനിക്കിനിയും വെയ്റ്റ് ചെയ്യാൻ വയ്യ.....
മനു: എടി പെണ്ണേ നമുക്ക് എല്ലാർക്കും നാളെ രാവിലെ പോവാം... അപ്പൊ അമ്മയും വരുമല്ലോ.....
ആതി: ഹമ്മ്..... പറ്റില്ല...... നിക്ക് ഇന്നെന്നെ കാണണം..... അമ്മയെ കൂട്ടി നാളെ നമുക്ക് വേറെ സിനിമക്ക് പോവാ....
മനു: ആഹ്.... ബെസ്റ്റ്.... ദിവസവും സിനിമ കണ്ട് നടക്കാൻ ആണോ പ്ലാൻ....
'അമ്മ: ഡാ മനു.... നിങ്ങൾ പൊയ്ക്കോ.... നമുക്ക് പിന്നെ ഒരുമിച്ചു പോകാം.... ആ പെണ്ണിന് ഈ ടോവിനോ എന്ന് പറഞ്ഞാൽ ജീവനാ....
ആതി: ടോവിനോ അല്ല.... ഫഹദ്...... ഫഹദ് ഫാസിൽ....
'അമ്മ: ആഹ്.... അതെങ്കിൽ അത്.... മനു നീ പൊക്കോ.... എനിക്ക് ഹോസ്പിറ്റലിൽ ഒക്കെ പോകാൻ ഉള്ളതല്ലേ....
അവൻ രാധമ്മയുടെ വാക്കുകൾക്ക് ശരിയെന്നു പറഞ്ഞ് തലയാട്ടി.
*********************************************
അലിയും ജോണും രാവിലെ ബംഗ്ലാവിലേക്ക് വണ്ടി ഓടിച്ചു കയറ്റി. തങ്ങളെ കാത്ത് സിംഗര പുറത്തുതന്നെ നിൽപ്പുണ്ട്. വണ്ടി നിന്നതും അയാൾ ആ കാറിന്റെ ഡോർ തുറന്നുകൊടുത്തു.
ഒരു കറുത്ത
💬 Comments
View all comments