Chapter Title : ?Game of Demons 5 [Demon king]
പറഞ്ഞ് മനസ്സിലാക്കും എന്നും അറിയില്ല.... ഏട്ടന്റെ ദേഷ്യം നേരിൽ കണ്ടവളാ ഞാൻ.... ആ മുഖം ഇന്ന് കണ്ടിരുന്നെങ്കിൽ എന്തൊക്കെ ഇവിടെ നടക്കുമെന്നത് എനിക്ക് മാത്രമേ അറിയൂ....'
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി. ആതിയുടെ വാക്കുകൾ അവളുടെ മനസ്സിൽ പെരുമ്പാറ മുഴക്കമ്പോലെ മുഴങ്ങാൻ തുടങ്ങി.
' ആതി.... അവൾക്ക് എന്തെങ്കിലും മനസ്സിൽ കയറിക്കഴിഞ്ഞാൽ ആളും തരവും നോക്കാതെ അവരെ വേദനിപ്പിക്കും. ഏട്ടന് ആതി എന്ന് വച്ചാൽ ജീവൻ ആണ്... അവൾ ഏട്ടനെ അവോയ്ഡ് ചെയ്താൽ എന്റെ ഏട്ടൻ ആകെ തളർന്ന് പോകും. ഈ ഒരു നിമിഷം ഏട്ടന്റെ സ്നേഹവും ലാളനയും ഒക്കെ അവൾ മറന്ന് പോയി.
ഏട്ടനോട് അവൾ വെറുപ്പ് കാണിച്ചാൽ ആ മനസ്സ് വേദനിക്കുന്നത് ഞാൻ കാണേണ്ടി വരുമല്ലോ ഈശ്വരാ.....'
ചിന്തകൾ അവൾക്ക് മരണ വേദന തന്നു.ഇടക്ക് സിനിമയിൽ നിന്നും കണ്ണെടുത്ത ആതി അഞ്ജുവിനെ തിരിഞ്ഞു നോക്കി.അവൾ കാണുന്നത് ശബ്ദം പോലും ഉണ്ടാക്കാതെ കരയുന്ന ചേച്ചിയെ ആണ്.
' ചേച്ചി എന്തിനാ ഇങ്ങനെ കരയുന്നത്.... ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ.... ഒരു പെണ്ണിനും കേൾക്കാൻ പറ്റാത്ത വാക്കുകൾ അല്ലെ ആ വൃത്തികെട്ടവന്മാർ പറഞ്ഞത്....മനു ഏട്ടൻ ഒരു ആണയിരുന്നു എങ്കിൽ ഇന്നവർ ജീവനോടെ കാണില്ലായിരുന്നു. പൊതുവെ ചേച്ചിക്കും ഏട്ടനോട് ദേഷ്യം വരേണ്ട കാര്യമല്ലേ ഇത്.... പിന്നെ എതിനാ ചേച്ചി ഇങ്ങനെ കരയുന്നത്.... ഇതിനും മാത്രം ഏട്ടൻ എന്താണ് ചേച്ചിക്ക് വേണ്ടി ചെയ്തത്..... '
അവളുടെ മനസ്സിൽ മനുവിനോടുള്ള വെറുപ്പ് കൂടുകയും ചേച്ചിയുടെ കരച്ചിൽ കണ്ട് സങ്കടം സഹിക്കാനും പറ്റാതെ ആയി.
ആതി : റോഷൻ ചേട്ടാ.....
അവൾ അപ്പുറത്ത് ഇരിക്കുന്ന റോഷനെ വിളിച്ചു.
റോഷൻ : ആഹ്....
ആതി : എന്റെ ഒപ്പമൊന്ന് വരോ....മനു ഏട്ടനെയൊന്ന് നോക്കാൻ ആണ്...
റോഷൻ : എന്നാ വാ.... നോക്കിയേച്ചും വരാ...
അതും പറഞ്ഞ് അവൻ സീറ്റിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ആതി എഴുന്നേൽക്കുമ്പോൾ അഞ്ചു അവളുടെ കയ്യിൽ പിടിച്ചു. അവൾ ചോദ്യ ഭാവേന അഞ്ജുവിനെ നോക്കി.
അഞ്ചു : നീ എന്നോട് പറഞ്ഞ പോലെ ഏട്ടനോട് പറയരുത്.... തകർന്ന് പോകും
💬 Comments
View all comments