0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 926
my mind.....? അതും പറഞ്ഞ് അവൻ ഷാഫിറിന്റെ കരണം നോക്കി ശക്തിയിൽ അടിച്ചു. അത് മാത്രമേ അവന് ഓർമയുള്ളൂ.തല കറങ്ങാൻ തുടങ്ങി.ചെവിലൂടെ ചീവിട് കരയുന്ന പോലെ ഒരു ശബ്ദം മാത്രം. കയ്യിലെ കത്തി നിലത്തു വീണു. കണ്ണിൽ ഇരുട്ട് നിറയാൻ തുടങ്ങി. പതിയെ അവൻ അബോതാവസ്ഥയിലേക്ക് പോയി. ********************************************** അഞ്ചു : പടം തുടങ്ങി കുറച്ച് നേരം ആയല്ലോ... എന്താ ഏട്ടനെ കാണാത്തത്.... ആതി : ആ..... എനിക്കൊന്നും അറിയില്ല..... അവൾ അരിശത്തോടെ മറുപടി പറഞ്ഞു. അഞ്ചു : ഡീ.... ഒന്നു പോയി നോക്കടി..... ആതി : ഞാൻ എന്തിന് പോണം.... അയാൾ എന്റെ ആരാ...... അഞ്ചു : ആതി..... അത് നിന്റെ ഏട്ടനാ..... ആതി: ആരുടെ ഏട്ടൻ..... അഞ്ചു : നീ ഇങ്ങനെയൊന്നും പറയരുത്.... അത് ഏട്ടന് താങ്ങാൻ ആവില്ല..... ആതി : ഓഹ്.... ഏട്ടൻ ... ഏട്ടൻ.... ഏട്ടൻ... ചേച്ചിക്കറിയോ.... ഞാൻ അമ്മയുടെ ഒപ്പം പുറത്തു പോയപ്പോ പോലും ഇനിക്കിങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.... അഞ്ചു : ഡീ..... മതി നിർത്ത്.....
ആതി : ചേച്ചിക്ക് ഇപ്പൊ എന്താ വേണ്ടേ..... അഞ്ചു : നീ ഏട്ടനെ അവിടെ ഒന്നു പോയി നോക്കിയിട്ട് വാ..... ആതി : എനിക്കൊന്നും പറ്റില്ല..... റോഷൻ: എന്താ ചേച്ചി.... വല്ല പ്രശ്നവും ഉണ്ടോ..... ഇവരുടെ തല്ലുകൂടൽ കണ്ട് റോഷൻ ഇടപെട്ടു. അഞ്ചു : ഏട്ടൻ കുറച്ചു നേരമായി പോയിട്ട്.... റോഷൻ : ടോയ്‌ലറ്റിൽ പോയതാവും ചേച്ചി.... അഞ്ചു : എനിക്കെന്തോ പേടിയാവുന്നു..... റോഷൻ : ചേച്ചി എന്തിനാ പേടിക്കുന്നത്.... മനു ഏട്ടൻ ഇപ്പൊ വരും... കൊച്ചു കുട്ടിയൊന്നും അല്ലല്ലോ..... അഞ്ചു : ഡീ..... ആതി.... നീ റോഷൻ ചേട്ടന്റെ ഒപ്പം പോയി ഒന്ന് നോക്കിയിട്ട് വാടി..... ആതി : ഞാൻ പോവില്ല ചേച്ചി..... അയാൾ ഇനി എന്റെ ആരുമല്ല...... ആതി ദേഷ്യത്തോടെ അഞ്ജുവിനോട് പറഞ്ഞു. അത് കേട്ടപ്പോൾ അവൾ വല്ലാതെയായി. ഓർമകൾ അവളെ പഴയ കാലത്തെ ഓർമപ്പെടുത്തി. ' ഈ വാക്കുകൾ ഏട്ടൻ കേട്ടാൽ ചങ്ക് പൊട്ടി മരിച്ചു  പോവും. ഇവളെ എന്ത്

💬 Comments

View all comments