Chapter Title : ?Game of Demons 5 [Demon king]
: അവരെയൊക്കെ ആരെങ്കിലും പെറുക്കി കൂട്ടി ഹോസ്പിറ്റലിൽ കൊണ്ടുപോകും.... നമ്മൾ ഇവിടെ വന്നിട്ടില്ലല്ലോ.... ഹ ഹ ഹ....
"
************
ആതി അഞ്ജുവിന്റെ അടുത്തേക്ക് വന്നിരുന്നു.
അഞ്ചു : ഡീ.... ഏട്ടൻ എവിടെ......
ആതി : വരുന്നുണ്ട്......
അത് പറഞ്ഞു തീരലും മനുവും റോഷനും ഉള്ളിലേക്ക് വന്നു. അവനെ കണ്ടതും അഞ്ചുവിന് സമാധാനം ആയി.
അഞ്ചു : എവിടെ ആയിരുന്നു.....
മനു : രാവിലെ കഴിച്ച ഫുഡ് പണി തന്നടി.....
അഞ്ചു : ഹമ്മ്....
അവളൊന്നു മൂളുക മാത്രം ചെയ്തു.
ആതി പടം കാണുന്നതിന്റെ ഒപ്പം ഇടക്ക് മനുവിനെ നോക്കുന്നുണ്ട്... ആ മുഖത്ത് യാതൊരു ആശങ്കയും ഇല്ല..പൂർണമായും പടം ആസ്വതിച്ചുകൊണ്ടിരുന്നു. അവളും സിനിമയിൽ മുഴുകി. അതിൽ ബേബി മോളോട് ഉള്ള ഷമ്മിയുടെ മാറ്റങ്ങളും ക്ലൈമാക്സിൽ ഷമ്മി ഹീറോ ആടാ ഹീറോ....അതിൽ ഒക്കെ മനുവിനെ അവൾ കണ്ടു.
' ഏട്ടൻ ആരാണ്.... പെട്ടെന്നെങ്ങനെ ഏട്ടൻ ഇങ്ങനെ മാറി.... ഇതെല്ലാം ചെയ്തിട്ടും ഒരു പേടിയോ റെൻഷനോ ആ മുഖത്തില്ലല്ലോ.... ശേരിക്കും ആരാണ് മനുവേട്ടൻ... ഈ പടത്തിലെ പോലെ മറ്റൊരു ഷമ്മി ആണോ....'
അവളിൽ പല പല ചോദ്യവും ഉടലെടുത്തു.പിന്നെ സിനിമ കഴിഞ്ഞ് ലൈറ്റ് തെളിഞ്ഞു. എല്ലാവരും പുറത്തേക്ക് നടന്നു. അവരും നടന്നു. പുറത്ത് എത്തിയപ്പോൾ ജൻസ് ബാത്‌റൂമിൽ ആളുകൾ കൂടി നിൽക്കുന്നു.
അഞ്ചു : ഏട്ടാ.... അവിടെന്താ ആള് കൂടി നിൽക്കുന്നത്....
മനു : ആ.... അവിടെ പൈപ്പ് പൊട്ടിയിരുന്നു.... അത് നേരക്കാൻ ആയിരിക്കും..
അഞ്ചു : അതിനെന്തിനാ ആള് കൂടുന്നത്....
പിന്നെയും സംശയം....
മനു ; കാണാൻ ആയിരിക്കും....
💬 Comments
View all comments