0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 2.4K
ഹോ.... എന്റെ പെണ്ണേ.... ഞാൻ ആകെ പേടിച്ചാണ് ഇരുന്നിരുന്നത്.... മനു : എന്താടി....
അഞ്ചു : അല്ല ഏട്ടാ.... ഈ പെണ്ണിന് ആരോടെങ്കിലും ദേഷ്യം തോന്നിയാൽ ഒന്ന് മിണ്ടിക്കാൻ ഇത്തിരി പാടാ.... എന്തൊക്കെയാ വായിനിന്നും വരാ എന്നൊന്നും പറയാൻ പറ്റില്ല...അത് കേട്ട് ഏട്ടന് വിഷമമാവുമോ എന്നായിരുന്നു എന്റെ പേടി... മനു : അതിനെന്താ.... അവൾ കൊച്ചുകുട്ടി അല്ലെ.... എന്നെ വഴക്ക് പറയാനും തല്ലാനും ഒക്കെ അവൾക്ക് അധികാരം ഉണ്ടല്ലോ.... അഞ്ചു : മോളെ.... രാവിലത്തെ കാര്യം ആലോചിച്ച് വെറുതെ വിഷമിക്കണ്ടാ.... അതിനൊക്കെ അവർക്ക് ദൈവം കൊടുത്തോളും... അത് കേൾക്കുമ്പോൾ അവൾ നോക്കിയത് മനുവിന്റെ മുഖത്തേയ്ക്ക് ആണ്.. ഒരു ഭാവവ്യത്യാസവും ഇല്ലാതെ അവൻ വണ്ടിയോടിക്കുന്നു. പെട്ടെന്നവന്റെ ഫോൺ ബെൽ അടിച്ചു.. മനു ജീപ്പ് സൈഡ് ആക്കി ഫോൺ എടുത്തു. '"" ഹാലോ.... ആ... അതേ.... ഒക്കെ.... അല്ല എനിക്ക് നാളെ വരാൻ പറ്റില്ല.... ഒരു 3 ദിവസം കഴിഞ്ഞ് വരാ.... ആഹ്..... ശരി...... ഇല്ല.... ഉറപ്പായും വരാം..... മനു ഫോൺ വച്ചു. അഞ്ചു : ആരാ ഏട്ടാ..... മനു : ഷോപ്പ് തുറക്കല്ലേ.... അപ്പൊ കുറച്ച് സ്റ്റോക്ക് വാങ്ങാൻ ഊട്ടിയിൽ ഒരു കടയിൽ ഏല്പിച്ചിരുന്നു... അതിന്റെ ഓണർ ആണ് വിളിച്ചത്... അഞ്ചു : എന്നിട്ടെന്ത് പറഞ്ഞു... മനു : ഒരാഴ്ചക്കുള്ളിൽ വരാൻ പറഞ്ഞു... അഞ്ചു : ഹമ്മ്.... ഇനി എന്നാ ഏട്ടാ പോണേ.... മനു : ആഹ്.... നോക്കട്ടെ.... ഒരാഴ്ച സമയം ഉണ്ടല്ലോ.... അഞ്ചു : നമുക്ക് എവിടേലും കേറി വല്ലതും കഴിച്ചാലോ... അമ്മ ഒന്നും ഉണ്ടാക്കി കാണില്ല...

💬 Comments

View all comments