0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 2.4K
മനു : ഹമ്മ്.... ഇവിടെ അടുത്ത് ഒരു കടയുണ്ട്... ഞാനും രാജീവും കേറി കഴിച്ചതാ... നല്ല ഫുഡ് ആണ്... പോയാലോ.... അഞ്ചു ;: പിന്നെ പോവാതെ.... അവർ വണ്ടി ആ ഹോട്ടലിൽ കൊണ്ടുപോയി നിർത്തി. അതിന്റെ മുന്നിൽ തന്നെ എഴുതിയിരുന്നു. '"' ഹോട്ടൽ  മുഹറം '"" അതിനുള്ളിൽ കേറിയപ്പോൾ തന്നെ ബില്ലിൽ ഒരു ഭായി ഇരിക്കുന്നു. മനു : ജാഫറിക്കാ..... അസ്സലാമു വലയ്ക്കും..... '"' ഹാ.... വലയ്ക്കും അസ്‌ലാം..... ആരിത്... മനുവോ.... അന്നേ കൊറേ ആയല്ലോ കണ്ടിട്ട്.... മനു : എന്ത് ചെയ്യാനാ ഇക്കാ... നിക്കഹൊക്കെ അല്ലായിരുന്നോ..... '"" ഹമ്മ്... ഇതാണല്ലേ അന്റെ ബീബി.... അയാൾ അഞ്ജുവിനെ നോക്കി പറഞ്ഞു. അവളും അയാളെ നോക്കി ചിരിച്ചു. മനു : ആഹ്....ഇതെന്നെ കക്ഷി.... പിന്നെ.ഇതാണ് എന്റെ കാന്താരി പെങ്ങൾ.... ''' ആഹാ.... എന്താ അന്റെ പേര് പുള്ളെ.... ആതിയോട് ചോദിച്ചു... ആതി : ആതിര... '"' പേര് പോലെ നല്ല മൊഞ്ചത്തി ആണ് ട്ടോ.... '"" അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ആതി അയാളെ നോക്കി നാണത്തോടെ ചിരിക്കുകയും ചെയ്തു.
മനു : അഞ്ചു.....ഇതാണ് ജാഫറിക്കാ..... അച്ഛന്റെ പഴയ ദോസ്ത് ആണ്. അഞ്ചു ചിരിച്ചുകൊണ്ട് കൈകൂപ്പി അയാൾക്ക് ബഹുമാനം കൊടുത്തു.. '"" നീ സംസാരിച്ചു നിക്കാതെ ഉള്ളിലേക്ക് പോ.... രണ്ടുപേരുടെയും മുഖം കണ്ടാൽ അറിയാ.... നല്ല വിശപ്പുണ്ട്...'"" മനു : എന്നാ ഇക്കാ.... ഇപ്പൊ കഴിച്ചേച്ചും വരാ..... അതും പറഞ്ഞ് അവർ ഉള്ളിലേക്ക് പോയി. ആദ്യമേ കൈ കഴുകി ഒരു ഫാമിലി സീറ്റിലേക്ക് വന്നു. അഞ്ചു ടോയ്‌ലറ്റിൽ പോയി വരാം

💬 Comments

View all comments