Chapter Title : ?Game of Demons 5 [Demon king]
ഏട്ടന് വട്ടാണെന്ന് തോനിക്കാണും അല്ലെ മോളെ.....
ആതി :- ഇല്ല ഏട്ടാ... ഞാൻ....
മനു : ഇല്ലേ..... പിന്നെ എന്തിനാ പേടിക്കുന്നത്.....
ആതി : അത് പിന്നെ ഏട്ടാ.......
മനു : ഹമ്മ്.... ഒന്നും പറയണ്ട.... എനിക്കറിയാം.... ഞാൻ നിങ്ങളെയും മുറിവേല്പിക്കും എന്ന പേടി അല്ലെ.....
അവൾ ഒന്നും മിണ്ടിയില്ല. അവന്റെ മുന്നിൽ തല താഴ്ത്തി നിന്നു.
https://youtu.be/chAnOxZCUG8
മനു : മോള് പേടിക്കണ്ടാ.... എന്റെ ആതിക്ക് അങ്ങനെ ഒരു പേടി ഉണ്ടെങ്കിൽ ഏട്ടൻ ദൂരേക്ക് എവിടേലും പോയി ജോലി ചെയ്തോലാം....
ആതി : ഏട്ടാ..... ഞാൻ അങ്ങനെയൊന്നും....
മനു : ഹമ്മ്.... വേണ്ട മോളെ.... എനിക്കൊന്നും തരേണ്ട.... ഇടക്കൊന്നു എല്ലാവരെയും കാണാൻ പറ്റിയാൽ മതി.... ഒരു ഉപദ്രവും ഉണ്ടാക്കാതെ ഞാൻ പൊയ്ക്കോളാം......
അത് പറയുമ്പോൾ അവന്റെ ചങ്ക് ഇടരുന്നുണ്ടായിരുന്നു.
ആതി : ഏട്ടാ.....
മനു : എന്റെ ആതിക്ക് എന്നെ പേടിയാണ്.... അല്ലെ...
ഇത്ര നേരം പിടിച്ചു വച്ച കണ്ണുനീരെല്ലാം പുറത്തേയ്ക്ക് ചാടുവാൻ തുടങ്ങി.
ആതി : അങ്ങനൊന്നും പറയല്ലേ ഏട്ടാ....
അവൾക്ക് ഇപ്പോൾ പേടിമാറി തന്റെ പഴയ ഏട്ടനോട് ഉള്ള സ്നേഹം ഉടലെടുത്തു.
മനു : എന്റെ പെങ്ങൾ അല്ലാ..... ഭാര്യയുടെ അനിയത്തി ആണല്ലേ..... അപ്പൊ .... അപ്പൊ .... ഞാൻ നിന്റെ ഏട്ടൻ അല്ലെ ആതി.....
തകർന്ന മനസ്സുമായി അവൻ ആതിയെ നോക്കി പറഞ്ഞു.
ആതി : ഏട്ടാ.......
അവൾ ഓടിപ്പോയി മനുവിന്റെ നെഞ്ചിലേക്ക് വീണു.
മനു : ഏട്ടൻ പൊക്കോളാ.... ഞാൻ പൊക്കോളാ മോളെ.....
ആതി : ന്നെ വിട്ട് പോവോ
💬 Comments
View all comments