Chapter Title : ?Game of Demons 5 [Demon king]
അവൻ പതിയെ വിളിച്ചു. അവന്റെ വിളി കേട്ട് സാലിഹ് ഞെട്ടി ഉണർന്നു..
'"" ഡാ ഷാഫിറെ..... അനക്ക് എങ്ങനെ ഉണ്ടടാ......'""
ഷാഫിർ : അത് നിങ്ങളല്ലേ പറയേണ്ടത്..... എനിക്കിനി എന്തൊക്കെ ബാക്കി ഉണ്ട്.....
'"" അനക്കൊരു കോഴപ്പോം ഇല്ല.... '""
ഷാഫി : ഇക്കാ..... അവനെ വെറുതെ വിടരുത്....
'" അത് അറിയാനാ ഞങ്ങൾ കാത്തിരിക്കുന്നത്..... ആരൊക്കെയാ നിങ്ങളെ തല്ലിയത്....'""
ഷാഫിർ : ആരൊക്കെ അല്ല ഇക്കാ.... ആരാണെന്നാണ് ചോയ്ക്കേണ്ടത്.... എന്നെ തല്ലിയത് ഒരാൾ ആണ്....
:" ഒരാളോ..... അതും ഇങ്ങനെ.....'""
ഷാഫിർ : അവൻ സാധാരണക്കാരൻ അല്ല ഇക്കാ..... ഒരു സൈക്കോ ആണ്.... എനിക്ക് അവൻ അടുത്തുള്ളപ്പോ വേദനയെക്കാൾ പേടിയാണ് തോന്നിയത്.....
'"" ആരാടാ.... ആരാ അവൻ..... അവനെ ഇതിനേക്കാൾ പേടിപ്പിച്ചു കൊല്ലാം......'""
ഷാഫിർ : അറിയില്ല ഇക്കാ.... ഏതോ ഒരു മനുവാണ്.....
'"" മുസ്തഫാ...... '""
'"" ഭായ്... '""
:"" ഓൻ ഏത് കോലോത്തെ തമ്പുരാൻ ആണേലും ഇന്ന് വൈകീട്ട് നമ്മുടെ കസ്റ്റഡിയിൽ അവനെ കൊണ്ടുവന്നിരിക്കണം.... എത്രപേരെ വേണമെങ്കിലും ഇറക്കിക്കോ.....'""
'"' ഓനെ നമ്മൾ ഇന്ന് പിടിച്ചിരിക്കും....'""
'"" ആട്ടെ.... ഓന്റെ പേരെങ്ങനെ നീ അറിഞ്ഞേ....
ഷാഫിർ : അത് അവൻ തന്നെ പറഞ്ഞതാ.....
'""അവൻ തന്നെയോ....'""
ഷാഫിർ : അതേ ഇക്കാ.... ധൈര്യം ഉണ്ടെങ്കിൽ വരാൻ പറഞ്ഞു...
'"" അതേതാടാ അങ്ങോനൊരു മനു....''
ഷാഫിർ : അറിയില്ല ഇക്കാ.... ഓന് ഇക്കാനെ അറിയാം....
'"" എന്നെ അറിയന്നോ... അതരാ....'""
ഷാഫിർ : അത് ഇക്കാനോട് സ്വയം ചോയ്ച്ചു നോക്കാൻ പറഞ്ഞു.
'''
💬 Comments
View all comments