0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 1.3K
ജോണ് : ഹാ..... അങ്ങനെയും പറയാം.....പക്ഷെ ഇപ്പോ അതിനല്ല പോകുന്നത്.... ഇന്ന് പ്രിയങ്ക പറഞ്ഞ ആ പയ്യനെപ്പറ്റി അറിയണം... അലി : ഹമ്മ്.... എന്നാൽ ഞാനും വരാം.... ഇവിടെ ഒറ്റക്കിരുന്നു ബോർ അടിക്കണ്ടാ.... ജോണ് : ഒറ്റക്കോ.... ആ പെണ്ണിനെ വിളിച്ച് കാര്യം നടത്ത് ഭായ്..... അലി : മിണ്ടരുത് നീ.... രാവിലെ ഓരോന്ന് പറഞ്ഞു കൊതിപ്പിച്ചിട്ട് ഒറ്റനിമിഷം കൊണ്ടല്ലേ നീ ട്രാക്ക് മാറ്റിയത്.... ജോണ് : ഹാ.... ഞാൻ കഥ പറഞ്ഞു കേൾക്കാൻ ഭായിക്ക് അത്ര ആഗ്രഹം അല്ലയിരുന്നോ.... അലി : എന്നിട്ട് കേട്ട കഥയോ.... ഇത്‌ വരെ മറ്റേ കാര്യം ആലോചിക്കുമ്പോൾ ശർധിക്കാൻ വരുന്നു.... ജോണ് : ശേ.... ഭായ് ഇത്ര സില്ലി ആയാലോ.... നമ്മൾ ഇതൊക്കെ നേരിട്ട് കണ്ട് ചെയ്ത കാര്യങ്ങൾ അല്ലെ...
അലി : എടാ അതും ഇതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്..... രണ്ടും രണ്ട് മൂടാണ്..... രണ്ടും രണ്ട് ലഹരിയാണ്.... ജോണ് : എനിക്ക് എല്ലാം ഒരേ ലഹരിയാണ്..... അലി : എല്ലാ ലഹരിയും നമ്മുടെ കയ്യിൽ തന്നെ കണ്ട്രോൾ ചെയ്യാനുള്ള കഴിവ് വേണം..... ജോണ് : അയ്യോ.... ഇനി ഉപദേശിക്കല്ലേ.... അവർ പരസ്പ്പരം നോക്കി ചിരിച്ചു... അലി : എന്തായാലും അവനെ അന്വേഷിച്ച് ഇറങ്ങുകയല്ലേ.... ആ സിംഗരയെയും പ്രിയങ്കയെയും വിളിക്കാം.... ഒരു വഴികാട്ടികൾ ആവുമല്ലോ.... അത് കേട്ട് ജോണ് ശരിവച്ചു. അപ്പോൾ തന്നെ അലി സിംഗരയെയും പ്രിയങ്കയെയും വിളിച്ചു... എന്നിട്ട് ഫോൺ വച്ചു. അലി : അവർ ക്ലബ്ബിലേക്ക് വരാം എന്നാണ് പറഞ്ഞത്... ജോണ് : ഹമ്മ്....

💬 Comments

View all comments