0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 1.3K
എന്നെയും എന്റെ കൂടെ ഉള്ളോരെയും ഹോസ്പിറ്റലിൽ എത്തിച്ചു. അത് വെറും തീപിടിത്തം ആണെന്ന് വാപ്പനെയും വിശ്വസിപ്പിച്ചു... കാരണം സത്യം അറിഞ്ഞാൽ വാപ്പ അധിബുദ്ധി കാണിക്കും എന്നെനിക്ക് അറിയാം.... അവന്റെ പവർ എന്താണെന്ന് വെറും 1 മണിക്കൂർ കൊണ്ട് കാണിച്ചുതന്നവൻ ആണവൻ.... എന്റെ കൂടെ ഉള്ളോരോടും അതു തന്നെ പറയാൻ പറഞ്ഞു.... പിന്നെ അവന്റെ വഴിയിലും അവന്റെ കൂടെ ഉള്ളവരുടെ വഴിയിലും ഞാൻ ചെന്ന് ചാടാതെ നോക്കി...
പല പ്രാവശ്യം അപ്രധീക്ഷികമായി കണ്ടിട്ടുണ്ട്.... പക്ഷെ ഓന്റെ മുഖത്ത് ഒന്നും നടന്നതിന്റെ ഭാവം പോലും ഇല്ല..... എപ്പോഴും കൂടെ രണ്ട് കൂട്ടുകാരും കാണും.... ഒന്ന് ആ പയ്യൻ ആദിയും പിന്നെ വേറെ ഏതോ ഒരുത്തനും...... പേടിയുടെ ദിനങ്ങൾ ആണ് പിന്നീട് എനിക്ക് ഉണ്ടായിരുന്നത്..... എനിക്ക് അന്നുമുതൽ തീ പേടിയാണ്..... ഇന്നും ആ പേടി എന്റെ ഉള്ളിൽ ഉണ്ട്....നീ നടന്നതൊക്കെ മറന്നേക്ക്... ജീവൻ തിരിച്ചു കിട്ടിയല്ലോ....അള്ളാനോട് നന്ദി പറ..... ഞാൻ ഇത്ര കാലം വിരുപിയായി ജീവിച്ച പോലെ നീ സ്ത്രീ സാന്നിധ്യം ഇല്ലാതെ ജീവിക്ക്.... സ്ത്രീയെയും കുട്ടികളെയും ദ്രോഹിക്കാരുത് എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട്.... അത് തെറ്റിച്ചതിന് അള്ളാ നിന്നെ ശിക്ഷിച്ചത് ആണെന്ന് സ്വയം കരുതി സമാധാനിക്കാ.... '''"' അവൻ ഓരോന്ന് പറഞ്ഞ് ഷാഫിറിനെ സമാധാനിപ്പിച്ചു... ********************************************* രാത്രി 9.00 മണി... ജോണ് : ഭായ്.... ഞാനൊന്ന് പുറത്ത് പോയിട്ട് വരാം... അലി : ഈ നേരത്തോ... എങ്ങോട്ട്.... ജോണ് : ഇവിടെ ബെറ്റ് വച്ച് ബോക്സിങ് നടത്തുന്നുണ്ട് എന്ന് കേട്ടു.... അവിടെവരെയൊന്ന് പോകണം... അലി : എന്താടാ.... കൈ തരിക്കാൻ തുടങ്ങിയോ...

💬 Comments

View all comments