Chapter Title : ?Game of Demons 6 [Demon king]
പറഞ്ഞു. അവനിപ്പോഴും കൂളിംഗ് ഗ്ലാസ് വച്ച് ഒരു കൂസലും ഇല്ലാതെയാണ് നിൽക്കുന്നത്. അവരെ കളിയാക്കും പോലെ ചുണ്ടിൽ ഒരു പരിഹാസ ചിരിയുമുണ്ട്... അവരുടെ കൂട്ടത്തിലെ ഒരാൾ അവന്റെ അടുത്തേക്ക് നടന്നെത്തി.
അയാൾ ആദ്യം തന്നെ അവന്റെ ഇടത്തെ കാലിന്റെ സോക്‌സിൽ നോക്കി... അതിൽ നിന്നും 3 പേന കത്തികൾ കണ്ടെടുത്തു.
ജോണ് : സൂക്ഷിച്ചു വയ്ക്കണം... ആപ്പിൾ കട്ട് ചെയ്യാൻ ഉള്ളതാണ്...
അവൻ പരിഹാസ രൂപേണ അയാളെ നോക്കി പറഞ്ഞു. അത് ആ ബോക്സിൽ ഇട്ട ശേഷം വലത്തെ കാലിലെ സോക്സ് നോക്കി. അതിൽ നിന്നും 2 ചെറിയ ബോക്സ് ബ്ലേഡ് എടുത്തു.
അവൻ ചോദ്യ ഭാവേണ ജോണിനെ നോക്കി...
ജോണ്: ഷേവ് ചെയ്യാനാ....
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ എഴുന്നേറ്റ് അവന്റെ വലതു സൈഡിലെ പാന്റ് പോക്കറ്റ് തപ്പി. തകച്ചും അപ്രധീക്ഷികമായ ഒരു സാധനം ആണ് അവൻ അതിൽനിന്നും പുറത്തേക്ക് എടുത്തത്... അവിടെ കൂടിനിന്നവർ എല്ലാവരും ഞെട്ടി... അവൻ കിളി പോയ പോലെ ജോണിനെ നോക്കി.
ജോണ് : 2 രൂപയുടെ സിപ്പപ്പാ... എന്തേ... വേണോ....
അവൻ കുറച്ച് സൗമ്യമായി അവനോട് പറഞ്ഞു. ഇതെല്ലാം ചിരി കടിച്ചു പിടിച്ചാണ് അലി കേൾക്കുന്നത്... അവൻ പുറത്ത് പോയി വന്നോപ്പോ തന്നെ കരുതി ഇതുപോലുള്ള പണി ഒപ്പിക്കും എന്ന്...
പ്രിയങ്കയും സിംഗരയും എന്താ സംഭവിക്കുന്നത് എന്നറിയാതെ അവനെ നോക്കി. അവന്റെ സ്വഭാവം മനസ്സിലാക്കാൻ പറ്റാതെ ആകെ കുഴങ്ങിയാണ് അവളുടെ നിൽപ്പ്.
' ഈ ജോണ് ആർക്കും പിടിതരാത്ത മിസ്‌ട്രീ ആണല്ലോ.... ആദ്യ ദിവസം തന്നെ എന്റെ സൗധര്യത്തിൽ അഹങ്കാരം മാറ്റി.
A torture animal....
സിംഗര പറഞ്ഞത് വച്ചു നോക്കുമ്പോൾ a psychopath....
ഇന്ന് രാവിലെ വരെ എല്ലാവരുടെയും വായ അടപ്പിച്ചവൻ ഇന്നിതാ കൊച്ചു കുട്ടികളെ പോലെ പെരുമാറുന്നു... അതും തനിക്കെതിരെ നിൽക്കുന്ന 60 ഓളം പേർക്ക് നേരെ...'
പ്രിയങ്കയുടെ ചിന്തകൾ കാട് കയറാൻ തുടങ്ങി.
ഒന്നുകൂടെ അയാൾ ആ പോക്കറ്റിൽ കയ്യിട്ട് നോക്കി. പിന്നെയും കിളി പോയി...
വെള്ളം നിറക്കാത്ത വാട്ടർ ബലൂണുകൾ... അവിടെ ഉള്ളവർ ചിരിക്കാൻ തുടങ്ങി.
💬 Comments
View all comments