0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 449
കിളി പോയ അവൻ ഇടാതെ പോക്കറ്റ് തപ്പി.ഒരു ചെറിയ പാക്കറ്റ് ... അത് അവൻ പുറത്തേക്ക് എടുത്തു. അത് കണ്ടവർ എല്ലാവരും ചിരി അവസാനിപ്പിച്ച്‌ഞെട്ടലോടെ അവനെ നോക്കി. ആ പാക്കറ്റിൽ ഒരാളുടെ രണ്ട് നടുവിരൽ ആയിരുന്നു. അവൻ പേടിയോടെ ജോണിനെ നോക്കി...ആ പാക്കറ്റ് പിടിച്ച കൈകൾ വിറക്കുന്നുണ്ടായിരുന്നു. ജോണ് : ഹേയ്.....ആരും പേടിക്കണ്ടാ.... ഞാൻ ഫോൺ ചെയ്തുകൊണ്ട് പുറത്തു പോയപ്പോ ബൈക്കിൽ വന്ന ഒരു അഭ്യസി നടുവിരൽ കാണിച്ചു. പിന്നൊന്നും നോക്കിയില്ല... അതിങ് എടുത്തു. അപ്പോഴാ ആലോചിച്ചത് മറ്റേ കൈ എന്തിനാ ബാക്കി വയ്ക്കുന്നത് എന്ന്.... പിന്നൊന്നും നോക്കിയില്ല... രണ്ട് വിരൽ എടുത്തു.... എനിക്കീ ഫിംഗർ collection ഉണ്ടേ.... അതാ.... ജോണ് വളരെ സാധാരണ രീതിയിൽ മറുപടി പറഞ്ഞു. അവൻ വിറച്ചുകൊണ്ട് ആ കവർ പെട്ടിയിൽ വച്ചു. പിന്നെയും ആ പോക്കറ്റിൽ തന്നെ കയ്യിട്ടു... പിന്നെയും കിളി പോയി... കുറച്ചു മുമ്പ് ഞെട്ടിക്കാൻ നോക്കിയവൻ ഇപ്പോൾ ഇതാ ചിരിപ്പിക്കാൻ നോക്കുന്നു. ഒരു പഴത്തൊലി... പിന്നെയും അവൻ ജോണിനെ നോക്കി.. ജോണ് : തൊലി പുറത്തിട്ടാൽ ആരെങ്കിലും ചവിട്ടി വീഴുമെന്ന് കരുതി.... അതാ ഉള്ളിൽ ഇടാന്നു കരുതി കൊണ്ടു വന്നതാ.... അവൻ കള്ളുകുടിച്ചവനെ പോലെ പറഞ്ഞു.അയാൾ ആ പഴത്തൊലി അവന് തന്നെ കൊടുത്തു. ജോണ് : ഹാ.... ഏതെന്തിനാ എനിക്ക്..... അതും പറഞ്ഞു കളി കാണുന്ന കാണികൾക്ക് ഇടയിലേക്ക് ആ പഴത്തൊലി വലിച്ചെറിഞ്ഞു.
പിന്നെ അയാൾ അവന്റെ അരയിലൂടെ കയ്യൊടിച്ചു... അതിൽ നിന്നും ഒരു ബുള്ളറ്റ് ലോഡ് ചെയ്ത മാഗ് കിട്ടി. പിന്നെയും തിരഞ്ഞു നോക്കി... തോക്കില്ല... '"" ഇതെന്താ ബുള്ളെറ്റ് മാത്രം.... '""... അവൻ ചോദിച്ചു... ജോണ് : വീട്ടിൽ നിന്ന് വരുമ്പോൾ എടുക്കാൻ മറന്നു... പിന്നെ ഇത്‌വച്ച് അഡ്ജസ്റ്റ് ചെയ്യന്ന് വിചാരിച്ചു... അവൻ ഒരു നിഷ്ക്കളങ്ങനെ പോലെ പറഞ്ഞു. അയാൾക്ക് ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി... അലിക്ക് ഇതെല്ലാം കണ്ട് ചിരി വരാൻ തുടങ്ങി... ആ മാഗ് പെട്ടിയിൽ വച്ച് പിന്നെയും സെർച്ചിങ് തുടങ്ങി. വേറെ ഒന്നും ഇല്ല... അവൻ നീണ്ട ഒരു ശ്വാസം പുറത്തേക്ക് വിട്ടു.

💬 Comments

View all comments