Chapter Title : ?Game of Demons 6 [Demon king]
ജോണ് : അതേ.... ഇതും കൂടി കൊണ്ടുപോ....
എന്നും പറഞ്ഞു തന്റെ പാന്റിന്റെ സിബ് തുറന്ന് ഒരു claw ഹമ്മർ പുറത്തെടുത്ത് ആ പെട്ടിയിൽ ഇട്ടു...
'"" ഇനി എന്തെങ്കിലും ഉണ്ടോ സർ..... '""
അവനൊരു മടുപ്പോടെ ചോദിച്ചു...
ജോണ് : ഒരു മിനിറ്റ് നോക്കട്ടെ....
എന്നും പറഞ്ഞ് പിൻ പോക്കറ്റിൽ കയ്യിട്ടു.ഇത് തീർന്നില്ലേ എന്ന രീതിയിൽ അവർ അവനെ നോക്കി.
അവൻ അതിൽ നിന്നും ഒരു ചെറിയ ഇഞ്ചക്ഷൻ ബോട്ടിൽ എടുത്ത് ആ പെട്ടിയിൽ ഇട്ടു.
'"" ഇതെന്താണ് സർ..... '""
അവൻ ചോദിച്ചു.
ജോണ് : black death poison... Made in Iran..
ഇതിൽ നിന്നും ഒരു മില്ലി മനുഷ്യ ശരീരത്തിൽ പോയാൽ ദേഹത്തു മുഴുവൻ കറുത്ത പാട് വന്ന് അത് പഴുത്ത് പൊട്ടി ചോര വന്ന് വന്ന്... ഹോ.... വേദനിച്ചു നരകിച്ചു ചാകും...
അവൻ വളരെ സന്തോഷത്തോടെ പറഞ്ഞു. ഇതെല്ലാം കേട്ട് അവരുടെ ആൾക്കാർ പേടിച്ചു.
'"" നി..നിങ്ങൾക്ക് ഇത്...എ.. എന്തിനാ....'""
അവൻ പേടിയോടെ ചോതിച്ചു.
ജോണ് : പ്രത്യേകിച്ചു കാര്യമൊന്നും ഇല്ല... ആരെയെങ്കിലും കയ്യിൽ കിട്ടിയാൽ ഒന്ന് കുത്തി വയ്ക്കണം... പിന്നെ അവൻ മരിക്കുന്നത് കാണണം.... അതൊക്കെ ഒരു സുഖമല്ലേ.....
ജോണ് ചിരിച്ചു കൊണ്ട് പറഞ്ഞു... അവൻ പേടികൊണ്ട് കയ്യും കാലും വിറക്കാൻ തുടങ്ങി....
'" എ.. എവേരി തിങ്ക് ഇസ് ക്ലീർ... യൂ മേയ് ഗോ നൗ....'""
അവൻ ബഹുമാനത്തോടെ പറഞ്ഞു. അവർ പരിഹാസ ചിരിയോടെ മുകളിലേക്ക് പോയി. പോകും വഴി പ്രിയങ്ക താഴെനിൽക്കുന്ന ആനന്ദ് വർമയുടെ ഗുണ്ടകളെ നോക്കി.
അഭമാന ഭാരം , തലയിലെ കിളിപോയി , ഭയം , അത്ഭുതം എന്നിങ്ങനെ എല്ലാ ഭാവങ്ങളും ആ മുഖത്തിലൂടെ കടന്നു പോകുന്നു. അതും ഒരാളെ പരിശോധിച്ചതിനാൽ... ജോണ് ശക്തിക്കൊണ്ടും ബുദ്ധികൊണ്ടും വളരെ മുന്നിൽ ആണെന്ന് അവൾക്ക് മനസ്സിലായി. എന്നാൽ ജോണിനോട് ഉള്ള പക അവളിലെ പേടിയെ ചുട്ട് ചാമ്പൽ ആക്കിയിരുന്നു.
അങ്ങനെ അവർ മുകളിലെ നിലയിൽ എത്തി.
അത്യാവശ്യം വളരെ വലിയ സ്ഥലം തന്നെയാണ്...
കൊറേ ഇരിക്കാനുള്ള വിലകൂടിയ
💬 Comments
View all comments