0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 458
ആ കിക്കിൽ തന്നെ തന്റെ പകുതി ജീവൻ പോയപ്പോൾ അവനു തോന്നി. അവൻ ഏകദേശം അവശനായപോലെ ആയി. ജോണ് പതിയെ റിംഗ് റോപ്പിൽ പിടിച്ചുകൊണ്ട് എഴുന്നേറ്റു. അവർ രണ്ടുപേരും അവനെ നോക്കി ചിരിക്കുകയാണ്. കൂടെ പുറത്ത് കാണികളുടെ നിലവിളിയും... ജോണ് സ്ഥിരത വീണ്ടെടുത്ത് ആർണാള്ഡിന്റെ പക്കലേക്ക് ഓടി... എന്നാൽ ആൻഡ്രൂസ് ഇടയിൽ കയറി അവന്റെ നെഞ്ചു നോക്കി ആഞ്ഞു ചവിട്ടി. ആ ഒരു ചവിട്ടിൽ തന്നെ ജോണ് തെറിച്ചു പോയി റിങ് പോസ്റ്റിൽ പോയി ഇടിച്ചുവീണു നിലത്ത് കിടക്കുന്ന അവന് ബോധം തീരെ ഇല്ലായിരുന്നു. ആൻഡ്രൂസ് : Na vave ona pa'ū o ia ...? (ഇവനിത്ര പെട്ടെന്ന് വീണോ.... ?) Arnold: Oe ua lava e tuli uma i lalo ( ഇതിനെയൊക്കെ വേട്ടയാടാൻ ഞാനൊരുതൻ തന്നെ ധാരാളം...ഹ ഹ ഹ ഹ.... ) .......
വർമ്മ: ഹ ഹ ഹ ഹ...... താൻ പറഞ്ഞപ്പോ കുറച്ചെങ്കിലും പിടിച്ച് നിൽക്കുമെന്ന് കരുതി.... ഇത് ഒറ്റയടിക്ക് തീന്നല്ലോ..... ആനന്ദ് വർമ്മ അലിയെ നോക്കി പരിഹാസത്തോടെ ചിരിച്ചു. സിംഗരയും പ്രിയങ്കയും തങ്ങളുടെ മരണത്തെ വരവേൽക്കാൻ മനസ്സുകൊണ്ട് തയ്യാറായി.... എന്നാൽ അലിക്ക് മാത്രം വലിയ ഭാവ വ്യത്യാസം വന്നില്ല... അയാള് തന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചുകൊണ്ട് കളിയിലേക്ക്‌ ശ്രദ്ധിച്ചു. ****** Arnold: Andrews .... toso ia ia ii .... ( ആൻഡ്രൂസേ അവനെയിങ് വലിച്ചു കൊണ്ടുവാ.... ) ആൻഡ്രൂസ്: O le a ou inuina lona toto ... ( ഇവന്റെ രക്തം ഞാൻ തന്നെ ആദ്യംങ്കുടിക്കും) അതും പറഞ്ഞ് അയാൾ വീണുകിടക്കുന്ന ജോണിന്റെ അരികിലേക്ക് നടന്നുനീങ്ങി. ചുറ്റുമുള്ള കാണികൾ അവന്റെ മരണം കാണുവാൻ ആയി ആരവം കൂട്ടി. അവന്റെ അരികിലേക്ക് നടക്കുമ്പോൾ ഇരയെ വെടിവച്ചു വീഴ്ത്തിയ വേട്ടക്കാരന്റെ സന്തോഷം ആണ് ആൻഡ്രൂസിന്റെ മുഖത്ത് ഉണ്ടായിരുന്നത്... അവൻ ജോണിനെ പിടിക്കാനായി കുനിഞ്ഞതും അത് സംഭവിച്ചതും ഒരുമിച്ചായിച്ചുന്നു. '"""ടകക്........ '"" കാണികൾ എല്ലാം നിശബ്ദമായി... അത്രയും നേരം പുരപ്പറമ്പായി നിന്ന

💬 Comments

View all comments