0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 1.3K
ആ 16 പേരും അവിടെയില്ല....
ഒരു പ്രേത വനത്തിൽ ഒറ്റപ്പെട്ടു പോയവന്റെ ഭയമായിരുന്നു എനിക്ക്... പെട്ടെന്ന് കറണ്ട് വന്ന് അവിടമെങ്ങും പഴയ പോലെ പ്രകാശം നിറഞ്ഞിരുന്നു... അന്നാ ഇരുട്ടിനെക്കാൾ വെളിച്ചത്തെയാണ് ഞാൻ കൂടുതൽ പേടിച്ചത്... എന്റെ ആൾബലവും ധൈര്യവും ആയിരുന്ന ആ 16 പേർ അനക്കമില്ലാതെ ചാക്ക് അട്ടിയിട്ടു വച്ചിരിക്കുന്ന പോലെ മേൽക്കു മേൽ ഒരു മല പോലെ കുന്നുകൂടി കിടക്കുന്നു.... ആർക്കും ഒരു അനക്കം പോലും ഇല്ല.... ഇതെല്ലാം സംഭവിച്ചത് വെറും 15 മിനിറ്റ് കൊണ്ടാണ്.....'"" ഷാഫിർ : 15 മിനിറ്റോ..... അവൻ അത്ഭുതത്തോടെ ചോദിച്ചു... '"" ഹമ്മ്..... എന്റെ കണ്ണുകൾ അവനെ തേടി... എന്റെ പുറകിൽ കുറച്ചു മാറി ഒരു ടേബിളിൽ എന്തോ ചെയ്യുകയാണ്... അവന്റെ പുറത്ത് ചിറക് വിടർത്തി നിൽക്കുന്ന ഒരു പരുന്തിന്റെ ചിത്രം ഉണ്ടായിരുന്നു... അവന്റെ നിൽപ്പിൽ അവിടെ നടന്നത് അറിഞ്ഞിട്ടെ ഇല്ലെന്ന ഭാവം ആയിരുന്നു...കയ്യിൽ ചെറുതായി ചോര പറ്റിയിട്ടുണ്ട്... അത് അവന്റെയല്ലാ.... ആ 16 പേരുടെ ആണ്....ഓൻ എന്താണ് ചെയ്യുന്നതെന്ന് ഒന്ന് എത്തിവലിഞ്ഞു നോക്കിയപ്പോ പഴയകാല ഇസ്തിരി പെട്ടിയിൽ കനൽ നിറച്ച് അതൂതി ചൂട് പിടിപ്പിക്കുന്നു.... പെട്ടെന്ന് എവിടെനിന്നോ വന്ന ധൈര്യവും പേടിച്ചോടാൻ ഉള്ള മടിയും കാരണം അവിടുള്ള ഒരു അരിവാൾ എടുത്ത് ഓനെ കുത്തി കൊല്ലുവാൻ ഞാനൊടി അടുത്തു... കയ്യിലുള്ള വാള് പിടിച്ചു മാറ്റാനുള്ള ശ്രമം പോലും നടത്താതെ കൈമടക്കി അതി വേഗത്തി എന്റെ തൊണ്ടയിലേക്ക് അടിച്ചു... കയ്യിലെ വാള് ഓന്റെ കഴുത്തിന്റെ അടുത്ത് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിന്നു. ഞാൻ നിർത്തിയതല്ല.... ഞാൻ പോലും അറിയാതെ

💬 Comments

View all comments