Chapter Title : ?Game of Demons 6 [Demon king]
പിന്നെ അവർ രണ്ടുപേർ മാത്രം മതി... ബോഡി ഗാർഡ് ആയി ആരും വരണ്ടാ....
അലി : അല്ല.... എന്താ പ്ലാൻ....
ജോണ് : പ്ലാനോ..... പ്ലാൻ ഒക്കെ അപ്പോഴാക്കപ്ലെ തിരിമാനിക്കാം... ആദ്യം ഈ ക്ലബികൾക്കൊക്കെ ഒരു തലവൻ കാണുമല്ലോ... അവനോട് തന്നെ സംസാരിക്കാം...
അലി : അവൻ വഴങ്ങിയില്ലെങ്കിൽ.....
ജോണ് : ഹമ്മ്.... അതിനും സാധ്യത ഉണ്ട്.... ഇവന്മാരൊക്കെ കുറച്ച് waight ഉള്ള കൂട്ടത്തിൽ ആണ്... നമുക്ക് നോക്കാം....
അവർ വണ്ടി നേരെ ഡൽഹി സിറ്റിയിലെ ഒരു ബെറ്റ് ബോക്സിങ് നടക്കുന്ന ഇടത്തേക്ക് പോയി നിന്നു. തങ്ങളെ കാത്ത് പ്രിയങ്കയും സിംഗരയും പുറത്ത് നിൽക്കുന്നുണ്ട്...
കാറിൽ നിന്നും ഇറങ്ങിയ ജോണിനെ കണ്ടയുടൻ പ്രിയങ്കയുടെ കൈകൾ തരിക്കുവാൻ തുടങ്ങി... കണ്ണുകൾ ചുവന്ന് കൊല്ലുവാൻ ഉള്ള വെറിയോടെ അവൾ അവനെ നോക്കി. സിംഗര ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
സിംഗര : hey.... Priyanka.... Behave normally... Don't lose your mind.....
അയാൾ പതിഞ്ഞ ശബ്ദത്തിൽ അവളോട് പറഞ്ഞു. അത് ശരിവച്ച് അവളല്പം നോർമൽ ആയി...കാറിൽനിന്നും ഇറങ്ങിയ ജോണും അലിയും അവരുടെ അടുത്തെത്തി.
അലി : ഉറക്കം പോയോ....
സിംഗര : ഹേയ്.... it's ok bhai....
അലി : തനിക്ക് ഇവിടെ ഉള്ളവരെ പറ്റി അറിയോ.........
സിംഗര : ഇവരെ പറ്റിയെല്ലാം എനിക്ക് നല്ല ധാരണ ഉണ്ട്.... പ്രതിദിനം 10 ലക്ഷം രൂപ ലാഭം കൊയ്യുന്ന ഒരു സ്ഥലം ആണിത്... പണ്ട് റോണി ഇവിടെയടക്കം 4 സ്ഥലങ്ങളിൽ ആണ് ബെറ്റ് മച്ചിങ് നടത്തിയിട്ടുള്ളത്... പക്ഷെ ഇവിടെയാണ് അവൻ അവസാനമായി കളിച്ചത്......
ജോണ് : ഇതിന്റെ തലവൻ ആരാണ്....
സിംഗര : ഈ ബെറ്റ് കേന്ദ്രത്തിന്റെ തലവൻ വർമ്മ ഡിസൈൻസിന്റെ ഔണർ ആയ ആനന്ദ് വർമ്മയാണ്... and he is a mallu...
ജോണ് : അപ്പൊ ആൾ കുറച്ചു വലിയ പുള്ളിയാണ്....
സിംഗര :അതേ സർ.... ഇവരുടെ മൈൻ ഓഫീസിൽ ഡൽഹിയിൽ ആയത് കൊണ്ട് മിക്ക ദിവസവും ഇവിടെത്തന്നെ കാണും.... പിന്നെ ഇയാളുടെ ഭാര്യ ദേവിക വർമ്മ ദുബായിൽ ഇവരുടെ ഓഫീസിൽ കണ്ട്രോൾ ചെയ്യുന്നത്.... ഭാര്യ ഇല്ലാത്തത് കൊണ്ട് ഇത് പുള്ളിക്കൊരു നേരമ്പോക്ക് കേന്ദ്രം ആണ്....
അലി : എന്നാ നമുക്കൊന്ന് പോയി കണ്ടാലോ.....
സിംഗര : നമ്മുടെ പിള്ളേരെ വിളിക്കാം....
അലി : എന്തിന്.....
സിംഗര : അല്ലാ.... ഇയാൾ ആളത്ര ശരിയല്ല.....
💬 Comments
View all comments