0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 491
ഏതോ ഒരുത്തൻ അവനെ തോൽപ്പിച്ചു... അതിനവന്മാർ ചെകുത്താൻ എന്നും കടലിന്നും ഒക്കെ വിളിക്കുന്നു... വിട്ട് കളാ... പ്രിയങ്ക : പക്ഷെ ഭായ് എനിക്ക് ഇത് അവൻ തന്നെ ആണെന്ന് തോന്നുന്നു.... അലി : അവനോ.... എങ്ങനെ....
പ്രിയങ്ക : ഭായ് അവർ പറഞ്ഞത് കേട്ടതല്ലേ... ഒരു പെണ്ണ് കരഞ്ഞിരുന്നു എന്ന്.... കൂടാതെ അവനെ റിങ്ങിൽ കയറ്റിയത് അവന്റെ ഇഷ്ടപ്രകാരം അല്ല.... ഒരു പക പോക്കൽ പോലെ... പിന്നെ നമ്മൾ അന്വേഷിക്കുന്ന കാര്യത്തിൽ ഒരു പെണ്ണുണ്ട് എന്നല്ലേ സംശയം... അത് അവൾ ആയിക്കൂടെ.... അലി : ഹമ്മ്.... അതിനും ചാൻസ് ഉണ്ട്... നമുക്ക് നോക്കാം... പെട്ടന്ന് പ്രിയങ്കയുടെ ഫോൺ ബെൽ അടിച്ചു. അവൾ അതെടുത്ത് സംസാരിച്ച് ഫോൺ വച്ചു. പ്രിയങ്ക : ഭായ്..... we have a good news... അലി ; എന്താ.... പ്രിയങ്ക : അമീർ ഭായുടെ കൂടെ ഉണ്ടായിരുന്ന രാജു എന്ന ആളെ കിട്ടി... നാളെ വൈകിട്ട് ഇവിടെ എത്തും.... അലി : ഹ ഹ ഹ .... അത് നന്നായി... കാര്യങ്ങൾ വേഗത്തിൽ നടക്കുന്നുണ്ട്.... അവനിലേക്ക് ഉള്ള ദൂരം കുറയും പോലെ.... അലിയുടെ മുഖത്ത് സന്തോഷത്തിന്റെയും ദേഷ്യത്തിന്റെയും ഭാവങ്ങൾ വന്ന് പോയിക്കൊണ്ടിരുന്നു. ജോണ് : ആ പയ്യൻ പണിയെടുക്കുന്നുണ്ടോ.... സിംഗര : ഉണ്ട് സർ... നിങ്ങൾ പോയതിൽ പിന്നെ വെറുതെ ഇരുന്നിട്ടില്ല... ജോണ് : ഹമ്മ്.... ഏതായാലും ഇത്ര വൈകിയില്ലേ.... നാളെ ഞങ്ങൾ അൽപ്പം വൈകിയേ വരു.... അവനോട് കുറച്ചു സമാധനത്തോടെ ചെയ്യാൻ പാറാ.... സിംഗര : ആഹ്.... പറയാം.... പ്രിയങ്ക ഇപ്പോഴും അലിയെ തന്നെ നോക്കി നിൽപ്പാണ്... ജോണ് : ഡീ നീ എന്ത് ആലോചിച്ചു നിക്കാ..... കിളി പോയി നിൽക്കുന്ന അവളെ ജോണ് വിളിച്ചു. പ്രിയങ്ക : ഒ...ഒന്നുമില്ല....... അവനോട് ദേഷ്യം വന്നെങ്കിലും പാവത്തെപ്പോലെ മറുപടി കൊടുത്തു. ജോണ് : ഈ കെളവനെ വായിനോക്കി നിൽക്കാതെ പോവാൻ നോക്ക്.... ജോണ് അലിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അലി : കെളവൻ നിന്റെ ചത്തുപോയ തന്ത... ജോണ്: ആഹ്.... അയാളുടെ അതേ വയസ്സാ

💬 Comments

View all comments