0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 480
നിന്ന ഒരു സുന്ദരിയായ സ്‌ത്രീയെ നോക്കി പറഞ്ഞു... അനുസരണയോടെ അവൾ ഉള്ളിലേക്ക് പോയി ഒരു ബോസ്‌മായി തിരിച്ചു വന്നു എന്നിട്ട് തന്റെ മുന്നിലുള്ള ടേബിളിൽ മുകളിൽ വച്ച് അത് തുറന്നു... അതിനുള്ളിൽ ഒരു സ്വർണത്തിന്റെ vector stock ഗണ്ണും ഒരു ഫുൾ ലോഡ് മാഗും ഉണ്ടായിരുന്നു... ആനന്ദ് വർമ്മ അത് കയ്യിൽ എടുത്ത് gunൽ മാഗ് ഇട്ട് ലോഡ് ചെയ്തു... ശേഷം അലിയുടെ നേർക്ക് gun ചൂണ്ടി പിടിച്ചു... അയാളുടെ മുഖത്ത് ഒരു ചെറിയ ചിരി ഉണ്ടായിരുന്നു.. വർമ്മ : എന്റെ കോട്ടയിൽ വന്ന് എന്നെ വെല്ലുവിളിക്കുമ്പോൾ നീ ഓർത്തില്ല മരണത്തെയാണ് നീയൊക്കെ വെല്ലുവിളിച്ചത് എന്ന്.... ഇവിടെ വന്ന് നിനക്കൊന്നും എന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല..... അപ്പൊ.... ഇനി സംസാരം ഇല്ല.... good bay..... നാളെ ഡൽഹിയുടെ കാറ്റിന് നിന്റെയൊക്കെ ചോരയുടെ മണം ആയിരിക്കും... . . . . And The game is over....... തുടർന്ന് വായിക്കുക….. Game of Demons-7 Life of Pain -2 തോക്കിലെ ബുള്ളറ്റ് ശബ്ധിക്കുന്നതിന് മുന്നേതന്നെ ടേബിളിന് മുകളിൽ ഉള്ള ആനന്ദ് വർമ്മയുടെ ഫോൺ ബെൽ അടിച്ചു... അയാൾ തോക്ക് താഴ്ത്തി മൊബൈൽ എടുത്തു നോക്കി... സ്ക്രീനിൽ ദേവു എന്നെഴുതിയിട്ടുണ്ട്... ഭാര്യയോട് സംസാരിക്കാനുള്ള മൂഡ് അല്ല തനിക്കുപ്പോൾ ഉണ്ടായിരുന്നത്... അയാൾ ഫോൺ കട്ട് ആക്കി വീണ്ടും അലിക്ക് നേരെ തോക്ക് ചൂണ്ടി...
എന്നാൽ ടേബിളിന്റെ മുകളിലെ ഫോൺ വീണ്ടും ശബ്‌ധിക്കാൻ തുടങ്ങി. ഇത്തവണ അയാൾ അതിൽ ശ്രദ്ധ കൊടുത്തില്ല.. ആനന്ദ് വർമ്മയുടെ ചൂണ്ടു വിരൽ ആ തോക്കിന്റെ ട്രിഗറിൽ പതിയെ അമരാൻ തുടങ്ങി.ഏത് നിമിഷവും ആ തോക്ക് ശബ്‌ധിക്കാം.... അലി : വെടിവക്കുന്നതിന് മുന്നേ ആ ഫോൺ ഒന്ന് എടുക്ക് സാറേ.... മാഡം എന്തിന് വിളിക്കുന്നതാണെന്നു അറിയില്ലല്ലോ..... അലി ഒരു പ്രത്യേക ഭാവത്തോടെ പറഞ്ഞു. ആ നിമിഷം തന്നെ തോക്കിൽ നിന്നും വർമ്മയുടെ വിരൽ പിൻവാങ്ങി... അയാൾക്ക് മനസ്സിൽ പേടി ഇരച്ചു കയറി.... ഫോണിൽ തന്റെ ഭാര്യ ദേവിക വർമ്മയാണ് വിളിക്കുന്നത് എന്ന് അലിക്ക് എങ്ങനെ മനസ്സിലായി

💬 Comments

View all comments