0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 1.2K
ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. അഞ്ചു വേഗം ഉള്ളിൽ കയറി ആതിയെ കെട്ടിപിടിച് പൊട്ടിക്കരഞ്ഞു. ഒരു നിമിഷം കൊണ്ട് രണ്ടുപേരുടെയും പരിഭവവും ദേഷ്യവും ഒക്കെ എവിടെയോ പോയി. ആതി : സോറി ചേച്ചി.... അഞ്ചു : ഞാനല്ലേ മോളെ സോറി പറയേണ്ടത്...ഞാനല്ലേ നിന്നെ തല്ലി.... ആതി : അല്ല ചേച്ചി....ഞാനാ....ഞാനാ ഏട്ടനെ കരയിച്ചേ....എനിക്ക് തീരെ ബുദ്ധി ഇല്ലാല്ലേ... അഞ്ചു : അങ്ങനൊന്നും പറയല്ലേ ആതി.... ആതി : ചേച്ചിയും അമ്മേം പറയണ പോലെ എന്നെ വല്ലോടാതെക്കും കെട്ടിച്ചു വിട്ടോ.... ഞാൻ ഇവിടുണ്ടെങ്കിൽ നിങ്ങളെ എന്തേലും പറഞ്ഞു വേദനിപ്പിക്കും അവൾ പിന്നെയും പൊട്ടികരയാൻ തുടങ്ങി.അത് കാണുമ്പോൾ അഞ്ജുവിന്റെയും അമ്മയുടെയും മനുവിന്റെയും നെഞ്ചു തകരുകയായിരുന്നു.
മനു : അയ്യട.... നൈസ് ആയിട്ട് കെട്ട് നടത്താൻ ആണല്ലേ... സങ്കടം കടിച്ചമർത്തി അവളുടെ ചിരിയൊന്ന് കാണുവാൻ അവൻ പറഞ്ഞൊപ്പിച്ചു. അത് ഭലിച്ചപോലെ ആ ചുണ്ടിൽ ചെറിയൊരു ചിരി ഉടലെടുത്തു. മനു : ഹേ.... ഹേ...ചിരിച്ചു....ആതി ചിരിച്ചു...ഹ ഹ ഹ .... കാറ്റു പോയേ......... അവൻ അവളെ കൂടുതൽ കൂടുതൽ ചിരിപ്പിച്ചു. ആ മുഖത്തെ സങ്കടം പോകാൻ തുടങ്ങി. ആതി: ഹും..ഹും.... അവൾ ചിണുങ്ങാൻ തുടങ്ങി. മനു : എന്താ പെണ്ണേ..... ആതി : ഒന്നുല്ല.... പോയി ഷർട്ടിട് കൊരങ്ങ...... ഒറ്റ നിമിഷം കൊണ്ട് അവൾ പഴയ ആതിയായി മാറി. മനു : ഈ മസിലൊക്കെ വീർപ്പിച് നടക്കുന്നത് നാലാൾ കാണാൻ അല്ലെ.... ഇടാൻ മനസ്സിൽ... അവൻ അതേ സ്വരത്തിൽ തിരിച്ചടിച്ചു. അഞ്ചു അവളെ വിട്ട് ആതിയുടെ കവിളിൽ തലോടി... അഞ്ചു :

💬 Comments

View all comments