Chapter Title : ?Game of Demons 7 [Demon king]
വാങ്ങുവെ.... സങ്കടവും വിഷമവും ഒക്കെ എല്ലാവർക്കും ഉണ്ടാവും... അതൊക്കെ എത്ര മറക്കാൻ ശ്രമിച്ചാലും നടക്കില്ല..... നിന്റെ തെറ്റിതിൽ ഒന്നും ഇല്ല...
മനു : അല്ലമ്മേ... അവരുടെ കാര്യം ആലോചിച്ചാൽ എപ്പോഴും ഞാൻ കരഞ്ഞുപോകും... എന്താണെന് ചോദിച്ചാൽ അറിയില്ല.... അവർ തന്ന സ്നേഹം അങ്ങനെ മറക്കാൻ പറ്റുന്നില്ല... അതുകൊണ്ടെന്താ ആതിക്ക് അഞ്ജുവിന്റെ കയ്യിൽ നിന്ന് ആദ്യായി അടികിട്ടി... അഞ്ചുവിന് ഏന്റെന്നും കിട്ടി...
'അമ്മ : നീ അതും ഇതും പറഞ്ഞ് വെറുതെ വിഷമിക്കണ്ടാ....ഞാൻ തന്നെ എന്റെ കൃഷ്ണേട്ടനെ ഓർത്ത് എത്ര കരഞ്ഞിരിക്കുന്നു.. .അതിലൊന്നും കാര്യമില്ല.. ജീവിതത്തിൽ മറക്കാൻ കഴിയാത്തവരായി ഒരുപാടുപേർ ഉണ്ടാകും.... നിങ്ങൾ അവളെ പോയി സമാധാനിപ്പിക്ക്... പാവം... അവിടെ കിടന്ന് കരയുന്നുണ്ടാവും...
മനുവും അഞ്ജുവും ആതിയുടെ കതവിൽ പോയി മുട്ടി.
മനു : ആതി..... വാതില് തുറക്ക്.... ദേ തോറ്റ് തുന്നംപാടി വന്നിരിക്കുന്നു നിന്റെ ചേച്ചി.....
അവൻ അൽപ്പം തമാശയോടെ പറഞ്ഞ് വാതിൽ മുട്ടി. പക്ഷെ യാതൊരു അനക്കവും ഇല്ല.
മനു : ആതി..... ഡീ.... വാതില് തുറക്ക്....
'"" ഞാൻ കുറച്ച് നേരം തനിയെ ഇരുന്നോട്ടെ ഏട്ടാ.... '''
അവൾ ഇടറിയ ശബ്ദത്തിൽ വിളിച്ചു പറഞ്ഞു.
മനു: അതൊന്നും പറ്റില്ല... വാതില് തുറന്നെ....
അവൻ പിന്നെയും മുട്ടാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോ അവൾ വാതിൽ തുറന്നു. കരഞ്ഞു കരഞ്ഞു മുഖം ഒക്കെ വല്ലാതായിരുന്നു.. കണ്മഷി ഒക്കെ അവിടെയും ഇവിടെയും പരന്നിരിക്കുന്നു. ആ മുഖം കണ്ടാൽ തന്നെ ആരുടെയും നെഞ്ചു തളർന്ന് പോകും.
മനു: എന്താ മോളെ ഇത്... ചേച്ചി ഒന്ന് തല്ലിയപ്പോഴേക്കും നീ ഇങ്ങനായോ....
അവൾ
💬 Comments
View all comments