0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 1.2K
എന്താണെന്ന് കണ്ണുകൊണ്ട് കാണിച്ചു. രൂപ അതിന് കണ്ണ് പുറത്തേക്ക് കാണിച്ചു. രാജീവ് : നിക്ക് ഞാൻ പറയാം... അവൻ പതിയെ പറഞ്ഞു. ഇവരുടെ ഗോഷ്ഠി അവർ നാലുപേരും എന്താ സംഭവമെന്നറിയതെ നോക്കി നിന്നു. മനു : എന്താടാ രണ്ടും കൂടി ഒരു കഥകളി.......: ആതി : അതെങ്ങനെ.... രൂപേച്ചിയെ അല്ലെ കെട്ടിയത്.... അതിനപ്പുറവും കാണിക്കും... രൂപ : ഡീ..... നീ വാങ്ങുവെ..... ആതി : ആഹ്..... ഇനി ചേച്ചി കൂടെ തരാൻ ഉള്ളു...... രാജീവ് : പിന്നെ.... ഞാൻ ഇവിടെ വന്നത് ഒരു പണിയുമായ...... മനു : അത് പ്രത്യേകം പറയണോ.... അതല്ലേ നിന്റെ പണി..... ആതി : ഏട്ടാ... എന്താ പുതിയ വിക്രസ്സ്....... രാജീവ് : അതൊക്കെ ഉണ്ട്..... അതിന് മുമ്പ് ഓരോ ചായ ആവാം.... അമ്മേ.... ഓരോന്ന് എടുത്തോ....
'അമ്മ : പിന്നെ.... ഇങ്ങോട്ട് വാടാ ചെക്കാ.... 1 മണിയായി.... അപ്പോഴാ അവന്റെയൊരു ചായ.... വന്ന് വല്ലോം കഴിക്കാൻ നോക്ക്..... രാജീവ് : എന്റെ ചക്കര അമ്മയല്ലേ... ഒരു ചായ ഇട്ട് താ.... ഞങ്ങൾ കഴിച്ചിട്ടെ പോകു..... 'അമ്മ : എന്റെ ഈശ്വര..... ഇങ്ങനൊരു ചെക്കൻ .... ഉച്ചക്കാ ചായ കുടിക്കുന്നെ..... നിക്ക്... ഇപ്പൊ വരാ..... 'അമ്മ അതും പറഞ്ഞ് അടുക്കളയിലോട്ട് പോയി. 'അമ്മ പോയതും രാജീവ് മനുവിന്റെ തോളിൽ കയ്യിട്ടു. മനു : എന്താടാ...... രാജീവ് : അപ്പൊ പണി തൊടങ്ങാ.... മനു : അമ്മേ മാറ്റിയപ്പോ തന്നെ ഊഹിച്ചു.... എന്തോ കാര്യായ പണിയാണെന്ന്...... രാജീവ് : ഹി ഹി...... നോക്ക് അളിയാ......

💬 Comments

View all comments