Chapter Title : ?Game of Demons 7 [Demon king]
രൂപേ.... ആ സാധനം ഇങ് കൊണ്ടുവാ......
അത് കേട്ടതും രൂപ പുറത്തേക്ക് പോയി.... ആതി പിന്നാലെ പോകാൻ നോക്കി എങ്കിലും രാജീവ് തടുത്തു.
രാജീവ് : നീ എങ്ങോട്ടാ പെണ്ണേ.....
ആതി : രൂപേച്ചിയുടെ കൂടെ.......ആ സാധനം കൊണ്ടുവരാൻ....
രാജീവ് : അങ്ങനെ നീ സഹായിക്കണ്ട.... അതൊക്കെ അവൾക്ക് പൊക്കാനുള്ളതെ ഉള്ളു.....നീ പോ രൂപേ.....
രൂപ പുറത്തേക്ക് പോയി...
അവർ മൂന്നുപേരും വാതലിലേക്ക് തന്നെ ഉറ്റു നോക്കി... കുറച്ചു കഴിഞ്ഞപ്പോ രൂപ ഉള്ളിലേക്ക് കയറിവന്നു... പിന്നാലെ ഒരു പെണ്ണും ഉണ്ടായിരുന്നു.
ഒരു നീല ഷർട്ടും നീല ജീൻസ് പാന്റും മുഖത്ത് അധികം മേക്കപ്പ് ഇല്ലാതെ മുടിയൊക്കെ കെട്ടിവയ്ക്കാതെ ഹീറ്റ് ചെയ്ത് നിവർത്തി വച്ചിരിക്കുന്നു. കണ്ടാൽ ഒരു 25 വയസ്സ് പ്രായം തോന്നിക്കും... കാണാൻ നല്ല സുന്ദരിയും ആണ്.അഞ്ജുവും ആതിയും ഇതരാണ് എന്ന് മനസ്സിലാവാതെ നോക്കി നിന്നു. അവളെ കണ്ടതും മനുവിന്റെ മുഖം അത്ഭുതത്താലും സന്തോഷത്തിലും വായ തുറന്നു പോയി.
'"" ഡാ മനു......... '""""'
അവളുടെ സുന്ദരമായ ശബ്ദതാൽ അവന്റെ പേര് വിളിച്ചുകൊണ്ട് അവൾ മനുവിനെ ഓടിപ്പോയി കെട്ടിപിടിച്ചു. ഈ പ്രവർത്തി അഞ്ചുവിനെയും ആതിയെയും ഒരു പോലെ ഞെട്ടിച്ചു.
തുടരും……
?Demon king…..❤️
DK….
💬 Comments
View all comments