0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 888

അവൻ ചോദിച്ചത് അവൻ കേട്ടിട്ടു പോലും ഇല്ല... കാതിൽ മുഴങ്ങുന്ന പാട്ടിന്റെ ലഹരിയിൽ കണ്ണും മൂടി മൂളിപ്പാട്ടും പാടിയാണ് അവൻ കിടക്കുന്നത്. അത് കാണുമ്പോൾ രാജീവിന് ദേഷ്യം ഇരച്ചു കയറി.

രാജീവ് : ഡാ..... നാറി..... നീ അവളേ കൊന്നോ....

അവൻ കാലുകൊണ്ട് അവനെ തട്ടിക്കൊണ്ട് ചോതിച്ചു.മനു കണ്ണ് തുറന്ന് ഒരു ചെവിൽ ഹെഡ്സെറ്റ് ഊരി അവനെ നോക്കി.

മനു : അളിയാ.... വിളിച്ചോ....

രാജീവ് : അവൾ ഏവടെ ഡാ....

മനു : ഹോ.... രക്ഷിക്കാൻ വന്നതാണോ.... അവൾ പോയടാ.....

ആ വാക്കുകൾ ഒരു ഞെട്ടലോടെയാണ് അവൻ കേട്ടത്.

രാജീവ് : ഡാ..... നീ അവളെ ഈ കൊക്കയിൽ എറിഞ്ഞു കൊന്നോ.....

മനു : ച്... ച്... ച്..... അങ്ങനെ അല്ല.... ഈ കൊക്കയിൽ വീണാൽ 99 ഉറപ്പായും ചാവും.... പക്ഷെ ആ ഒരു ശതമാനം ഒരു പക്ഷെ അവരെ രക്ഷിക്കും.... എനിക്ക് വൈരാഗ്യം ഉള്ള പാമ്പിനെ വളർത്താൻ താല്പര്യമില്ലാത്തത് കൊണ്ട്.....

രാജീവ് : ഇല്ലാത്തത് കൊണ്ട്.....

അവൻ വാക്കുകൾക്ക് അവൻ കാതോർത്തു... അവളെ വെറുതെ വിട്ടു എന്ന് ആ വായിൽ നിന്നും കേൾക്കാൻ അവൻ കൊതിച്ചു.

മനു : അതുകൊണ്ട് ആദ്യം ഞാനവളുടെ കഴുത്ത് ഞെരിച്ചു കൊന്നു.... എന്നിട്ടാണ് താഴേക്ക് എറിഞ്ഞത്.... അവളുടെ മിടിപ്പ് അവസാനിക്കുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു.... ഹോ..... am so happy..... ഹ ഹ ഹ ഹ......

മനു ഭ്രാന്തമായി ചിരിച്ചു. രാജീവിന് വിഷമവും പേടിയും തകർച്ചയും എല്ലാം ഒരുമിച്ചു വന്നു. ദേഷ്യത്താൽ അവന്റെ കണ്ണുകൾ ചുവന്നു. സംഘടത്താൽ ആ കണ്ണ് നിറഞ്ഞു. ശരവേഗത്തിൽ അവൻ മനുവിന്റെ ഷർട്ടിന്റെ കോളർ പിടിച്ചു പൊക്കി എഴുന്നേൽപ്പിച്ചു.

രാജീവ് : കൊന്നുല്ലേ..... നീ കൊന്നുല്ലേ.... നായെ....

അവൻ മനുവിന് നേരെ അലറി.

മനു : ഹേയ്....ഹേയ്.... കൂൾ .... കൂൾ.....

രാജീവ് : കൂളോ..... അത് നമ്മുടെ സമീറ ആണടാ......

മനു : അതിന്....

രാജീവ് : അതിനോ.... നിനക്ക് എങ്ങനെ കഴിഞ്ഞടാ.....

മനു : ഹ ഹ ഹ ഹ ...... ഞാൻ അവളോട്

💬 Comments

View all comments