0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 898

: ഉറക്കം കളഞ്ഞതിന് സോറി..... ഇനി ഉറങ്ങിക്കോളൂ.....

അത് പറഞ്ഞു തീർന്നതും അയാളുടെ കൂടെ ഉള്ളവൻ ആ പഞ്ഞി അവളുടെ മൂക്കി അമർത്തി വച്ചു. അത് വിടുവിക്കാൻ പാഴ് ശ്രമം നടത്തിയെങ്കിലും അത് വെറും വിഫല ശ്രമം ആയിരുന്നു. ഒട്ടും വൈകാതെ തന്നെ അവൾ ബോധ രഹിതയായി.

അവർ അവളെ തങ്ങി പിടിച് താഴേക്ക് നടന്നു. താഴെ എത്തുമ്പോൾ ആ റീസെപ്ഷനിസ്റ്റ് ഉറങ്ങുകതന്നെ ആയിരുന്നു... ഒരു തടസ്സവും കൂടാതെ അവർ അവളെ വെളിയിൽ നിൽക്കുന്ന കാറിൽ എത്തിച്ചു. അതിനു ശേഷം ആ കാർ ബംഗ്ലാവ് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

രൂപ : ഇതാരുടെ ഫോണാ.....

അഞ്ചു : താ....നോക്കട്ടെ.....

അവൾ രൂപയുടെ കയ്യിലെ ഫോൺ വാങ്ങി നോക്കി...

അഞ്ചു : അയ്യോ.... ഇതാ മനുവിന്റെ ഫോൺ അല്ലെ.....

രൂപ : മനുവോ.... അപ്പൊ ഏട്ടൻ അല്ലെ....

അഞ്ചു : അയാളെ ഏട്ടാന്ന് വിളിക്കാൻ അയാൾ എന്റെ ആരാ....

രൂപ : ആഹ്.... ഇപ്പൊ അങ്ങനെ ആയോ.....

അഞ്ചു : ആഹ്..... ആയി.....

രൂപ : ഇതിനി എന്ത് ചെയ്യാനാ...

അഞ്ചു : എന്ത് ചെയ്യാൻ..... കൊണ്ടോയി കൊടുത്തിട്ട് നാല് പറഞ്ഞിട്ട് വരാ....

രൂപ : ഞാൻ വരണോ....

അഞ്ചു : ഏയ്‌....ഞാൻ പൊയ്ക്കോളാം....

ഞാൻ എന്റെ റൂമിൽനിന്നും ഇറങ്ങി മനുവേട്ടന്റെ മുറിയിലെ കതവിൽ തട്ടി. പക്ഷെ ഒരനക്കവും ഇല്ല...ഒന്നുകൂടെ ശ്രമിച്ചപ്പോൾ ആണ് മനസ്സിലായത് ഡോർ ലോക്ക് അല്ലായെന്ന്. ഞാൻ അകത്തു കേറി നോക്കി. റൂമൊക്കെ ആകെ അലങ്കോലം ആണ്...

ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം...

ബാത്റൂമിന്റ വാതിലിലൂടെ ചുവന്ന നിറത്തിലുള്ള വെള്ളം പുറത്തു വരുന്നുണ്ട്... ഞാനാകെ പേടിച്ചുപോയി .

വേഗം പോയി വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ച ചോരയിൽ കുളിച്ചു നിൽക്കുന്ന മനുവേട്ടനെയാണ്. ആ ശരീരത്തിലെ പ്രാണൻ എപ്പോഴേ പോയിരുന്നു.

https://youtu.be/r0aJWH6Fhl0

************************

''" ഏട്ടാ................ '""'

ഒരു അലർച്ചയോടെ അവൾ ഞെട്ടിയുണർന്നു.അവളുടെ അലർച്ച കേട്ട് മനുവും ഉണർന്നു.

മനു : എന്താടി..... എന്താ പറ്റിയെ.....

ആകെ പേടിച്ചു വിറച്ചാണ് അവൾ ഇരുന്നിരുന്നത്.... മനുവിന്റെ കരസ്പർശം

💬 Comments

View all comments