0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 899

ദേഹത്തു തട്ടിയതും അവൾ അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടികരയാൻ തുടങ്ങി.

മനു : എന്താടി.... വല്ല സ്വപ്നവും കണ്ടോ.....

അഞ്ചു :-എന്തിനാ ഏട്ടാ അങ്ങനെ ചെയ്തേ.....

മനു : എന്ത് ചെയ്തേ.... ഡീ.... പെണ്ണേ....

അവൾ അവനെ കൊറേകൂടെ മുറുകെ കെട്ടിപിടിച്ചു. മനു വേഗം അടുത്തുള്ള ജഗ്ഗിൽ നിന്ന് വെള്ളമെടുത്ത് അവളെ കുടിപ്പിച്ചു. ഇപ്പോൾ കുറച്ച് ആശ്വാസം തോന്നി.

മനു : എന്താ വാവേ.... വല്ല സ്വപ്നവും കണ്ടോ....

അഞ്ചു : മ്മ്.....

മനു : കരയാൻ മാത്രം എന്ത് സ്വപ്നാടി കണ്ടേ.....

അവളൊന്നും മിണ്ടിയില്ല. വെള്ളം കുടിച്ചുകഴിഞ് അവന്റെ നെഞ്ചിൽ തലവച്ചു കിടന്നു.

മനു : അഞ്ചു.....

അഞ്ചു ; ഹമ്മ്.....

മനു ;-നിനക്ക് എന്താ പറ്റിയെ.....

അഞ്ചു :; ഒരു സ്വപ്നം കണ്ടതാ.....

മനു : സ്വപ്നം അല്ലെ.... പേടിക്കണ്ടാ ട്ടോ...... ഏട്ടൻ ഇല്ലേ.....

അവൻ അവളുടെ തലയിൽ സ്‌നേഹത്തോടെ തലോടി.

അഞ്ചു : ഏട്ടാ.....

മനു ; എന്തോ....

അഞ്ചു; ന്നെ വിട്ടു പോവോ.....

മനു : നിന്നെ വിട്ട് പോവാനോ..... എവിടേക്ക്....

അഞ്ചു : ഞാൻ ഏട്ടൻ കൈ മുറിഞ്ഞു കിടക്കുന്നത് സ്വപ്നം കണ്ടു.....

മനു : ഹ ഹ ഹ .... സ്വപ്നമല്ലേ.... അതൊന്നും സാരല്ലടാ....

അഞ്ചു : ക്ക് പേടിയാ ഏട്ടാ.....

മനു : പേടിക്കണ്ടാ ട്ടോ..... ഏട്ടൻ ഇല്ലേ.....

അഞ്ചു : ന്നെ വിട്ട് പോവില്ലന്ന് സത്യം ചെയ്യ്.....

മനു : ഈ പെണ്ണ് രാവിലെതന്നെ....... നിന്നെ വിട്ട് പോവില്ല..... സത്യം.....

അവൾ ഒന്നുകൂടെ അവനിലേക്ക് പറ്റിച്ചേർന്നു കിടന്നു. അവന്റെ വിയർപ്പിന്റെ മണം അവൾ സിരകളിലേക്ക് വലിച്ചെടുത്തു.അതവളിൽ നേരിയ ആശ്വാസം നൽകി.

മനു : ഡീ പെണ്ണേ.....

അഞ്ചു : ഹമ്മ്.....

മനു: നിനക്ക് കുറുമ്പ് കുറച്ച് കൂടുന്നുണ്ട് ട്ടോ....

അവളൊരു കള്ളച്ചിരി ചിരിച് അവന്റെ നെഞ്ചിലെ രോമം കടിച്ചു പറച്ചു.

മനു : ഹാവൂ...... എന്താടി ഇത്‌.....

അഞ്ചു : കുറുമ്പ് കാണിച്ചതാ.....

അവനവളുടെ മുടിയിൽ തലോടി നെറുകിൽ ഒരു ഉമ്മ കൊടുത്തു. അഞ്ചു ഇഴഞ്ഞിഴഞ്ഞ് മുകളിലേക്ക്

💬 Comments

View all comments